»   » ബാബുരാജ് വീണ്ടും ക്യാമറയ്ക്ക് പിന്നിലേയ്ക്ക്

ബാബുരാജ് വീണ്ടും ക്യാമറയ്ക്ക് പിന്നിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Baburaj,
അഭിനയരംഗത്ത് പതിനെട്ട് വര്‍ഷം പിന്നിടുന്ന ബാബുരാജ് ഇതിനോടകം ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി കഴിഞ്ഞു. വില്ലന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന ബാബുരാജിന്റെ ജീവിതം മാറ്റിമറിച്ചത് 'സോള്‍ട്ട് ആന്റ് പെപ്പര്‍' ആണ്. ഉപ്പും കുരുമുളകും പാകത്തിന് ചേര്‍ത്ത ബാബുരാജിന്റെ പാചകം പ്രേക്ഷകര്‍ക്ക് നന്നേ രുചിച്ചു. പിന്നീടങ്ങോട്ട് നടനെ തേടി വന്നതിലധികവും കോമഡി വേഷങ്ങളായിരുന്നു. അഭിനയ രംഗത്ത് തിരക്കേറിയപ്പോഴും ബാബുരാജിനുള്ളില്‍ സംവിധാന മോഹം ഉറങ്ങിക്കിടന്നു.

ഇതിനോടകം രണ്ട്് ചിത്രങ്ങള്‍ നടന്‍ സംവിധാനം ചെയ്ത് കഴിഞ്ഞു. ബ്ലാക്ക് ഡാലിയ, മനുഷ്യ മൃഗം എന്നീ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ബാബുരാജ് തന്റെ അടുത്ത ചിത്രം ഡിസംബറിനു മുന്‍പ് പുറത്തിറങ്ങുമെന്ന് പറയുന്നു.

ഇപ്പോഴാണ് മനുഷ്യമൃഗം തീയേറ്ററുകളിലെത്തിയിരുന്നതെങ്കില്‍ ഒരു പക്ഷേ ഹിറ്റായേനെ. മോശം മാര്‍ക്കറ്റിങ് മൂലമാണ് ചിത്രം പരാജയപ്പെട്ടത്. ഉടന്‍ തന്നെ മറ്റൊരു ചിത്രം സംവിധാനം ചെയ്യും. ഇപ്പോള്‍ സിനിമാരംഗത്തു നിന്നും ലഭിക്കുന്ന വിജയത്തില്‍ സന്തോഷവാനാണെന്നും ബാബുരാജ് പറയുന്നു.

English summary
Now I am planning to direct another film soon. Of course, I am enjoying the kind of success that I am receiving now but the thrill of making a film is tempting me now,” says Baburaj.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam