ബേബി അനിഖ നായികയാകുന്നു
കാവ്യ മാധവന്‍, നസ്‌റിയ നസീം, സനുഷ, മഞ്ജിമ തുടങ്ങിയ ബാലതാരങ്ങളെല്ലാം നായികമാരാകാന്‍ വേണ്ടി വളര്‍ന്നവരാണ്. ഈ നിരയിലേക്കെത്തി നില്‍ക്കുകയാണ് ഇപ്പോള്‍ ബേബി അനിഖയും.
ബേബി അനിഖ വളര്‍ന്നു വിലയ കുട്ടിയായി, ഒരു നടനും പ്രണയവുമൊക്കെയുള്ള സിനിമയില്‍ അഭിനയിക്കുന്നു എന്നല്ല. ബേബി അനിഖയെ കേന്ദ്രകഥാപാത്രമാക്കി ഒരു സിനിമ വരുന്നു. 'നയന' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ടൈറ്റില്‍ റോളായ നയനയെ അവതരിപ്പിക്കുന്നത് അനിഖയാണ്.

നയന എന്ന ഏഴു വസ്സുകാരിയും ഒരു റിട്ടേയര്‍ ഐപിഎസ് ഓഫീസറും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. റിട്ടേര്‍ ഐപിഎസ് ഓഫീസറുടെ വേഷത്തിലെത്തുന്നത് ബോളിവുഡ് താരം അനുപം ഖേറാണ്. മിയ ജോര്‍ജ് ചിത്രത്തില്‍ അനിഖയുടെ അമ്മയായി വേഷമിടുന്നു.
കഥ തുടരുന്നു, അഞ്ച് സുന്ദരികള്‍, ഒന്നും മിണ്ടാതെ എന്നീ ചിത്രങ്ങളിലെ അനിഖയുടെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. അഞ്ച് സുന്ദരികളിലെ സ്‌കൂള്‍കുട്ടിയുടെ മുഖമാണ് എപ്പോഴും മലയാളി മനസ്സില്‍ അനിഖയ്ക്ക്


Click it and Unblock the Notifications











