»   » ഹിപ്പോപൊട്ടോമസിന് തൃഷയുടെ പേര്!

ഹിപ്പോപൊട്ടോമസിന് തൃഷയുടെ പേര്!

Posted By:
Subscribe to Filmibeat Malayalam
Baby Hippo
ഇഷ്ടമുള്ള സിനിമാ താരങ്ങളുടെ പേരുകള്‍ മക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഒക്കെ ഇടുകയെന്നത് ചിലരുടെ സ്റ്റൈലാണ്. ആരാധന മൂത്ത് താരങ്ങള്‍ക്കുവേണ്ടി ക്ഷേത്രങ്ങള്‍ വരെ പണിയുകയന്ന പതിവുണ്ട് തമിഴ്‌നാട്ടില്‍.

ഇതൊക്കെ താരങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാകാനേ തരമുള്ളു. പക്ഷേ സ്വന്തം പേര് ഒരു ഹിപ്പോപൊട്ടോമസിന് ഇട്ടാല്‍ ഏതെങ്കിലും താരത്തിന് അതിഷ്ടപ്പെടുമോ? ഇഷ്ടപ്പെടും, തൃഷ ഇത് ആസ്വദിക്കുകയാണ്. തൃഷയുടെ പേരുമായി ഒരു ഹിപ്പോപൊട്ടോമസ് കുട്ടി കളിച്ചുവളരുകയാണ്.

ഒരു വയസ്സുള്ള ഹിപ്പോക്കുഞ്ഞിനാണ് മൃഗശാലയിലെ അതിന്റെ സംരക്ഷകര്‍ തൃഷയുടെ പേരിട്ടിരിക്കുന്നത്. വണ്ടലൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലെ ഹിപ്പോ കുഞ്ഞാണ് തൃഷയുടെ പേരുമായി വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുന്നത്.

മൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന തനിയ്ക്ക് ഈ വാര്‍ത്ത വലിയ സന്തോഷമുണ്ടാക്കിയെന്നാണ് തൃഷ പറയുന്നത്. ഇപ്പോള്‍ അവധിക്കാലം ആഘോഷിക്കുന്ന തൃഷ തനിയ്ക്ക് തന്റെ പേരുള്ള ഹിപ്പോക്കുഞ്ഞിനെ കാണാന്‍ ധൃതിയായെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്തായാലും പുതിയ ട്രന്റ് സ്വീകരിച്ച് ഇനി ആരൊക്കെ ഏതൊക്കെ മൃഗങ്ങള്‍ക്ക് താരങ്ങളുടെ പേരിടുമെന്ന് കാത്തിരുന്നുകാണാം.

English summary
A caretaker in Chennai's Vandalur zoo who is looking after a one year old hippo has decided to name it Trisha.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam