»   » ഒന്ന് കരഞ്ഞിട്ടാണ് ഈ വേഷം കിട്ടിയത്, മീനാക്ഷി

ഒന്ന് കരഞ്ഞിട്ടാണ് ഈ വേഷം കിട്ടിയത്, മീനാക്ഷി

Posted By: Sanviya
Subscribe to Filmibeat Malayalam

കുറഞ്ഞക്കാലം കൊണ്ടാണ് ബേബി മീനാക്ഷി പ്രേക്ഷകരുടെ പ്രിയങ്കരിയായത്. നാദിര്‍ഷയുടെ ആദ്യ ചിത്രമായ അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തുകുട്ടി ഇപ്പോഴും പ്രേക്ഷകരുടെ മനസിലുണ്ട്. ചിത്രത്തിലെ പാത്തുക്കുട്ടിയെ തനിക്ക് കിട്ടാന്‍ ഒന്ന് കരയേണ്ടി വന്നുവെന്ന് ബേബി മീനാക്ഷി പറയുന്നു.

അച്ഛന്റെ സുഹൃത്ത് പറഞ്ഞാണ് അമര്‍ അക്ബര്‍ അന്തോണിയിലെ ഒഡീഷനില്‍ പങ്കെടുക്കുന്നത്. മീനാക്ഷിയ്ക്ക് കരയാന്‍ അറിയുമോ എന്നായിരുന്നു ആദ്യം ചോദ്യം.അങ്ങനെ എല്ലാവരുടെയും മുമ്പില്‍ വച്ച് ഒന്ന് കരഞ്ഞിട്ടാണ് തനിക്ക് പാത്തു കുട്ടിയെ കിട്ടിയതെന്ന് മീനാക്ഷി പറയുന്നു. സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മീനാക്ഷി പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...

ഒന്ന് കരഞ്ഞിട്ടാണ് ഈ വേഷം കിട്ടിയത്, മീനാക്ഷി

ഒഡീഷന് എത്തിയപ്പോള്‍ ആദ്യം തന്നോട് കരയാന്‍ അറിയുമോ എന്ന് ചോദിച്ചു. നാദിര്‍ഷ അങ്കിളാണ് ചോദിച്ചത്. അറിയാമെന്ന് പറഞ്ഞപ്പോള്‍ നിലത്ത് വീണിട്ട് എഴുന്നേറ്റ് ഒന്ന് കരഞ്ഞു കാണിക്കാമോ എന്ന് പറഞ്ഞു. ഞാന്‍ ചെയ്ത് കാണിച്ചപ്പോള്‍ മിടുക്കിയാണെന്ന് എല്ലാവരും പറഞ്ഞു. അങ്ങനെയാണ് തനിക്ക് പാത്തുകുട്ടിയെ കിട്ടിയതെന്ന് മീനാക്ഷി പറയുന്നു.

ഒന്ന് കരഞ്ഞിട്ടാണ് ഈ വേഷം കിട്ടിയത്, മീനാക്ഷി

സെറ്റില്‍ എല്ലാവരോടും പെട്ടന്ന് കമ്പിനിയായി. ജയേട്ടനോട്(ജയസൂര്യ) എപ്പോഴും വഴക്കു കൂടുമായിരുന്നു. രാജുവേട്ടന്‍ ഇടയ്‌ക്കൊക്കെ എടുത്തോണ്ടൊക്കെ നടക്കാറുണ്ടായിരുന്നു. മീനാക്ഷി പറയുന്നു.

ഒന്ന് കരഞ്ഞിട്ടാണ് ഈ വേഷം കിട്ടിയത്, മീനാക്ഷി

ഒപ്പം, സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട്. കണ്‍മ്പത് പോയി, മുത്തശ്ശി ഗദ എന്നിവയാണ് പുതിയ ചിത്രങ്ങള്‍.

ഒന്ന് കരഞ്ഞിട്ടാണ് ഈ വേഷം കിട്ടിയത്, മീനാക്ഷി

വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി സിനിമയില്‍ എത്തുന്നത്. പിന്നീട് കുമ്പസാരം, ആനമയില്‍ ഒട്ടകം, ജമ്‌ന പ്യാരി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

English summary
Baby Meenakshi about her film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam