മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പവും അഭിനയിച്ചു! ഇനിയുള്ള ആഗ്രഹം ഇതെന്ന് നയന്‍താര ചക്രവര്‍ത്തി!
രണ്ടര വയസ്സിലാണ് ബേബി നയന്‍താര സിനിമയിലേക്ക് എത്തിയത്. ആദ്യ സിനിമയില്‍ മോഹന്‍ലാലും കുഞ്ചാക്കോ ബോബനും കാവ്യ മാധവനുമൊക്കെയുണ്ടായിരുന്നു. കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയായിരുന്നു ഈ ബാലതാരത്തിന്‍രെ അരങ്ങേറ്റം. മോഹന്‍ലാലിന് പിന്നാലെയായി മമ്മൂട്ടിയുടെ ചിത്രത്തിലേക്ക് എത്തുകയായിരുന്നു താരം. ബേബി നയന്‍താര എന്ന പേരൊക്കെ മാറിയെന്നും ഇപ്പോള്‍ എല്ലാവരും നയന്‍താര ചക്രവര്‍ത്തിയെന്നാണ് പറയുന്നതെന്നും താരം പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നയന്‍താര വിശേഷങ്ങള്‍ പങ്കുവെച്ചത്.
ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ചവരില്‍ പലരും നായികനായകന്‍മാരായെത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അതിനിടയിലാണ് താനും സിനിമയിലേക്ക് തിരിച്ചെത്തുകയാണെന്ന് നയന്‍താര ചക്രവര്‍ത്തി വ്യക്തമാക്കിയിട്ടുള്ളത്. പ്ലസ് ടു പഠനത്തിന്റെ തിരക്കുകളിലാണ് ഇപ്പോള്‍. പഠനവും സിനിമയും ഒരുമിച്ച് കൊണ്ടുപോവാനാണ് തന്റെ തീരുമാനമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ചെറുപ്പത്തില്‍ അച്ഛനും അമ്മയും തനിക്ക് നല്‍കിയ പേരാണ് നയന്‍താരയെന്നും ഈ പേര് കേള്‍ക്കുമ്പോള്‍ പലരും തമിഴിലെ നയന്‍താരയാണോ എന്ന് ചോദിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു.

കുസേലനില്‍ താന്‍ നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ചിരുന്നുവെന്നും നിനക്കാണോ എന്റെ പേരിട്ടതെന്നായിരുന്നു അന്ന് താരം ചോദിച്ചിരുന്നതെന്നും താരം പറയുന്നു. അടുത്തിടെ നയന്‍താര ചക്രവര്‍ത്തിയുടെ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിയിരുന്നു. സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ താരങ്ങളില്‍ ആരുമായിം അഭിനയിച്ചിട്ടില്ല. ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും നയന്‍താര ചക്രവര്‍ത്തി പറയുന്നു.


Click it and Unblock the Notifications











