ബേബി നയന്‍താര ഭാവിയിലെ നയന്‍താരയോ??
ഒരു സെലിബ്രേറ്റിയെ കിട്ടിയാല്‍ കടിച്ചുകീറാന്‍ കാത്തിരിക്കുകയാണ് ഫേസ്ബുക്ക് ലോകം. കുറ്റം പറയാനും വിമര്‍ശിക്കാനും മുന്നില്‍ മലയാളികള്‍ തന്നെയാണെന്ന ക്രഡിറ്റ് എടുക്കാത്തവരുമില്ല. പൃഥ്വിരാജും രഞ്ജിനി ഹരിദാസുമെല്ലാം ഫേസ്ബുക്ക് ലോകത്തിന്റെ ഇരകളാണ്. സച്ചിനെ അറിയില്ല എന്ന് പറഞ്ഞുപോയതിന് ടെന്നീസ് താരം ഷറപ്പോവയെയാണ് ഒടുവില്‍ കിട്ടിയത്.
എന്നാല്‍ ഇവിടെയും തീരുന്നില്ല. വളര്‍ന്നുവരുന്ന യുവ നടീ-നടന്മാരെയും വിമര്‍ശിച്ച് കൊല്ലും. മോഹന്‍ലാല്‍ വിളിച്ചിട്ട് ഫോണ്‍ എടുത്തില്ലെന്നു പറഞ്ഞ് നിവിന്‍ പോളിയെ കുത്തികീറിയതി്‌ന ശേഷം തട്ടമിടാത്തതിന് അന്‍സിബ ഹസന് നേരെയും പാഞ്ഞുകയറി. ഇപ്പോഴിതാ ബേബി നയന്‍താരയ്ക്ക് നേരെയും.

ബേബി നയന്‍താര ഭാവിയിലെ നയന്‍താരയാകുമോ എന്നാണ് ചില ഫേസ്ബുക്ക് കൂട്ടുകാരുടെ ചോദ്യം. മുട്ടുവരെയുള്ള ഒരു പാവടയുമുടുത്ത് നില്‍ക്കുന്ന ബേബി നയന്‍താരയുടെ ഒരു ഫോട്ടോയാണ് വിമര്‍ശകരുടെ കൈയ്യില്‍ കിട്ടിയിരിക്കുന്നത്. മകളെ കാഴ്ചവസ്തുവാക്കുന്ന നയന്‍താരയുടെ രക്ഷിതാക്കളെ വിമര്‍ശിച്ച് ഒരു കൂട്ടുകാരന്‍ ഇട്ട കമന്റിന് ലൈക്കുകളുടെ പെരുമഴയായിരുന്നു.
ആകാശം, ഭഗവാന്‍, പോപ്പിന്‍സ്, ദി പവര്‍ ഓഫ് സയലന്‍സ്, സ്വര്‍ണം, ലൗഡ്‌സ്പീക്കര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ബേബി നയന്‍താരയുടെ ട്രിവാന്‍ഡ്രം ലോഡ്ജിലെ അഭിനയവും ശ്രദ്ധേയമായിരുന്നു.


Click it and Unblock the Notifications











