ദിലീപിന്റെ മോസ് ആന്റ് ക്യാറ്റിലെ കുസൃതിക്കാരിയായ ആ കൊച്ചു പെണ്‍കുട്ടിയുടെ ഇന്നത്തെ രൂപം കണ്ടോ...

മലയാള സിനിമയില്‍ അഭിനയമികവുകൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത കൊച്ചു താരങ്ങള്‍ ഒത്തിരിയാണ്. ബേബി സനുഷ മുതല്‍ അനിഖ വരെ പലരും കടന്ന് പോയി. അക്കൂട്ടത്തില്‍ പ്രധാനിയാണ് ബേബി നിവേദിത. പേരിന് മുന്‍പിലുള്ള ബേബി പണ്ടേ എടുത്ത് കളഞ്ഞ നിവേദിത ഇന്ന് കണ്ടാല്‍ തിരിച്ചറിയാന്‍ പോലും പറ്റാത്തവിധം മാറിപ്പോയിരിയ്ക്കുന്നു.

ബേബി നിവേദിത എന്ന നിവേദിത വിജയന്‍ ഇപ്പോള്‍ ബാലതാരമല്ല. വളര്‍ന്ന് വലിയ കുട്ടിയായി. മുടിയൊക്കെ മുറിച്ച് പുതിയ ഗെറ്റപ്പിലാണ് നടി ഇപ്പോഴുള്ളത്. നിവേദിത വിജയന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് ആ പഴയ രൂപം ഓര്‍ത്തെടുക്കാന്‍ പോലും പ്രയാസമാണ്. സിനിമയില്‍ നിന്ന് പാടേ അകന്ന് കഴിയുകയാണിപ്പോള്‍ താരം.

niveditavijayanandmozandcat


2006 ല്‍ പളുങ്ക് എന്ന ചിത്രത്തിലൂടെയാണ് നിവേദിതയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് മോസ് ആന്റ് ക്യാറ്റ്, കാണാ കണ്മണി, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. അഴകിയ തമിഴ് മകന്‍ എന്ന വിജയ് ചിത്രത്തിലൂടെ തമിഴിലെത്തിയ നിവേദിത അവിടെയും വിജയം കണ്ടു. 2009 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ഭ്രമരത്തിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

ഭ്രമരം, കാണാകണ്മണി എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാകവും ലഭിച്ചു. ആറ് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും വനിത, ഏഷ്യനെറ്റ്, സൂര്യ, മാതൃഭൂമി, തുടങ്ങിയ പുരസ്‌കാരങ്ങളും കൊച്ചു മിടുക്കി നേടിയെടുത്തു. ഭ്രമരത്തിലെ അഭിനയത്തിന് കേരള ഫിലിംസ് ക്രിട്ടിക്‌സ് പുരസ്‌കാരവും നിവേദിത നേടി.

നിവേദിതയുടെ സഹോദരി നിരഞ്ജന വിജയനും ബാലതാരമായി മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ്. തന്മാത്ര എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി എത്തിയത് നിരഞ്ജനയാണ്. ഇത് കൂടാതെ സോന്‍ പപ്പടി, ഔട്ട് ഓഫ് സിലബസ്, നരന്‍, യക്ഷകന്‍, 465, അരവിന്ദന്‍ പറയട്ടെ, പകരം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X