കുട്ടികളുടെ ചിത്രത്തില്‍ ബച്ചന് ഭൂതത്തിന്‍റെ റോള്‍
മുംബൈ: ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബച്ചന്‍ ഇനി കുട്ടികളുടെ പ്രിയപ്പെട്ട ഭൂതമാകാനും തയ്യാറെടുക്കുന്നു.
ലോക പ്രശസ്‌ത അറേബ്യന്‍ നാടോടിക്കഥയായ അലാവുദ്ദീനും അദ്‌ഭുത വിളക്കും എന്ന കഥയെ ആസ്‌പദമാക്കി നിര്‍മിക്കുന്ന ചിത്രത്തിലാണ് ബച്ചന്‍ ഭൂതത്തിന്റെ വേഷമണിയുന്നത്.
ഇതില്‍ ആധുനിക കാലത്തെ ഭൂതത്തിന്റെ വേഷമാണ് ബച്ചന്‍ അവതരിപ്പിക്കുന്നത്. 150 സിനികളില്‍ ഇപ്പോള്‍ തന്നെ നായകനായി അഭിനയിച്ചു കഴിഞ്ഞിട്ടുള്ള ബച്ചന്‍ ആദ്യമായാണ് കുട്ടികളുടെ ചിത്രത്തില്‍ അഭിനയിക്കുന്നത്.
ചിത്രത്തില്‍ ബച്ചന്‍ മൂന്ന് ഗാനങ്ങള്‍ ആലപിയ്‌ക്കുന്നുണ്ട്. കൂടാതെ തകര്‍പ്പന്‍ ഡാന്‍സും. വെള്ളിത്തിരയില്‍ മൂന്ന് ദശകങ്ങള്‍ പിന്നിട്ട ബച്ചന്‍ ആദ്യമായാണ് കുട്ടികള്‍ക്കു വേണ്ടിയുള്ള ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് അലാവുദ്ദീന്റെ സംവിധായകനായ സുജോയ് ഘോഷ്പറഞ്ഞു. അടുത്ത വര്‍ഷം അലാദ്ദീന്‍ പുറത്തിറങ്ങും.
മുമ്പ് തമിഴില്‍ അലാവുദ്ദീന്‍ സിനിമയാക്കിയപ്പോള്‍ കമലാഹാസനും രജനീകാന്തുമായിരുന്നു അഭിനേതാക്കള്‍.


Click it and Unblock the Notifications