മഹാഭാരതം വീണ്ടും; ഭീഷ്മരായി ബച്ചന്‍
ഇതിഹാസങ്ങളെ ആസ്പദമാക്കി ചിത്രമെടുക്കുകയെന്നത് ചലച്ചിത്രസംവിധായകരില്‍ പലരുടെയും സ്വപ്‌നമാണ്. പലരും ഇതിഹാസകഥകള്‍ സിനിമായാക്കുന്നതിലുള്ള പ്രായോഗികപ്രശ്‌നങ്ങളാണ് പല സംവിധായകരെയും പിന്നോട്ട് വലിയ്ക്കാറുള്ളത്. എല്ലാ പ്രശ്‌നങ്ങളെയും മറികടന്ന് രാമായണത്തിലെയും മാഹാഭാരതത്തിലെയും കഥാസാഗരങ്ങള്‍ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും എത്തിച്ചവര്‍ ഏറെയുണ്ട്.
എല്ലാ പ്രശ്‌നങ്ങളെയും മറികടന്ന മഹാഭാരതം വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കുകയാണ് ജയന്തിലാല്‍ ഗാഡ. ആനിമേഷന്‍ ചിത്രമായിട്ടാണ് മഹാഭാരതം വീണ്ടും വെള്ളിത്തിരയില്‍ എത്തുക.

ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ബച്ചന്‍ ഭീഷ്മരുടെ വേഷത്തില്‍ എത്തുമ്പോള്‍ അര്‍ജുനനായി അജയ് ദേവ്ഗണും മനോജ് ബാജ്‌പേയ് യുധിഷ്ഠിരനും സണ്ണി ഡിയോള്‍ ഭീമനും, ജാക്കി ഷ്‌റോഫ് ദുര്യോധനനുമാകുന്നു. അനുപം ഖേറാണ് ശകുനിയായി എത്തുന്നത്. വിദ്യ ബാലനാണ് പാഞ്ചാലിയായി അഭിനയിക്കുക.
അമാന്‍ ഖാനാണ് ഈ ത്രിഡി ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കൃഷ്ണന്റെ വേഷത്തില്‍ ആരായിരിക്കും എത്തുകയെന്നത് ഇപ്പോഴും സസ്‌പെന്‍സ് ആണ്. വന്‍മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ട അനിമേഷന്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം ചെലവാകുന്ന ചിത്രമായിരിക്കും ഇത്.
2013 ഡിസംബര്‍ 25ന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്.


Click it and Unblock the Notifications