ബിഗ് ബിയും അഭിഷേകും ബ്രസീലിലേയ്ക്ക്
ബോളിവുഡ് താരങ്ങളും ഫുട്‌ബോള്‍ ലഹരിയില്‍. ഫിഫ വേള്‍ഡ് കപ്പ് സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കായി ബിഗ് ബിയും അഭിഷേക് ബച്ചനും ബ്രസീലിലേയ്ക്ക് പോകുന്നുവെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അഭിഷേക് തന്റെ പിതാവിനെയും കൂട്ടി ലോകകപ്പ് കാണാന്‍ പോവുകയാണെന്ന് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ബച്ചനും അഭിഷേകും ഫുട്‌ബോള്‍ ആരാധകരാണ്. ഫുട്‌ബോള്‍ എന്ന് മാത്രമല്ല മിക്ക കായിക ഇനങ്ങളിലും ഇരുവരും തത്പരരാണ്. ഈ താല്‍പ്പര്യം തന്നെയാണ് രണ്ട് പേരെയും ബ്രസീലിലേയ്ക്ക് പോകാന്‍ പ്രേരിപ്പിയ്ക്കുന്നതും.

മുന്‍ വര്‍ഷങ്ങളില്‍ തിരക്ക് മൂലം ലോക കപ്പ് നേരിട്ട് കാണാന്‍ കഴിയാത്തതിന്റെ നിരാശ ഇരുവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ തിരക്കുകള്‍ ഒഴിവാക്കി അഭിഷേക് അച്ഛനെയും കൂട്ടി ബ്രസീലിലേയ്ക്ക് പോകാന്‍ തീരുമാനിയ്ക്കുകയായിരുന്നു. താനൊരു ബ്രസീല്‍ ആരാധകനാണെന്നുള്ള കാര്യവും അഭിഷേക് മറച്ചു വയ്ക്കുന്നില്ല.


Click it and Unblock the Notifications











