ട്വിറ്ററിലും ബിഗ് ബി കോടിപതിയായി
ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയ കാലം മുതല്‍ക്കെ അമിതാഭ് ബച്ചന് ഫോളേവേഴ്‌സ് ഒരുപാടുണ്ട്. ഇപ്പോഴത് പതിനൊന്ന് മില്യണ്‍ ഫോളോവേഴ്‌സായി
പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ഇക്കാര്യം അറിയിച്ചുകൊണ്ട് ദീപാവലി ദിനത്തില്‍ ബച്ചന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ട്വിറ്റര്‍ വഴി ആരാധകരുമായി നേരിട്ട് സംവദിക്കാന്‍ ബച്ചന്‍ സമയം കണ്ടെത്താറുണ്ട്. മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊളളുന്ന അഭിപ്രായപ്രകടനങ്ങളും വേറിട്ട നിരീക്ഷണങ്ങളുമാണ് ബച്ചന് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തത്.

''എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍. ഇന്ന് 11 മില്യണ്‍ ഫോളോവേഴ്‌സ് ആയിരിക്കുന്നു. ദീപാവലി ദിനത്തില്‍ ഇത്തരമൊരു വാര്‍ത്ത കേള്‍ക്കാനായതില്‍ സന്തോഷമുണ്ട്. ''- ബച്ചന്‍ ട്വീറ്റ് ചെയ്തു. ജീവിതത്തിലെ ചെറുതും വലുതുമായ ഒട്ടേറെ കാര്യങ്ങള്‍ ബച്ചന്‍ ട്വിറ്ററിലൂടെ അറിയിക്കാറുണ്ട്. ഹേമമാലിനി, മാധുരി ദിക്ഷീത്, ജൂഹി ചൗള തുടങ്ങി നിരവധി പ്രമുഖര്‍ ട്വിറ്ററില്‍ ബച്ചനെ ഫോളോ ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











