»   » ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാനെ ആദ്യം തിരിച്ചറിഞ്ഞത് പൃഥ്വിരാജ്, പിന്നെങ്ങനെ മമ്മൂട്ടിക്ക് ലഭിച്ചു ??

ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാനെ ആദ്യം തിരിച്ചറിഞ്ഞത് പൃഥ്വിരാജ്, പിന്നെങ്ങനെ മമ്മൂട്ടിക്ക് ലഭിച്ചു ??

By: Nihara
Subscribe to Filmibeat Malayalam

കേരളക്കരയിലെങ്ങും ഗ്രേറ്റ് ഫാദര്‍ തരംഗമാണ്. നീണ്ട ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങിയ മെഗാസ്റ്റാര്‍ ചിത്രം വിജയകരമായി പ്രദര്‍ശനം തുരുകയാണ്. നവാഗത സംവിധായകനായ ഹനീഫ് അദേനിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ആദ്യ ആഴ്ചയില്‍ത്തന്നെ ചിത്രം 30 കോടി ക്ലബിലെത്തി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ സകല റെക്കോര്‍ഡുകളും മാറ്റി മാറിച്ചാണ് ഈ ചിത്രം മുന്നേറുന്നത്.

ചിത്രത്തിലെ ഡേവിഡ് നൈനാനെ അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ ആദ്യം സമീപിച്ചിരുന്നത് യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഒരു താരത്തെയായിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്തായാലും ഒരു നവാഗത സംവിധായകനു ലഭിക്കുന്ന അപൂര്‍വ്വമായ ഭാഗ്യങ്ങളും ഈ ചിത്രത്തിലൂടെ ഹനീഫ് അദേനിയെ തേടിയെത്തി.

സംവിധായകന്‍ സമീപിച്ചത് ഇദ്ദേഹത്തെ

മമ്മൂട്ടിയെയായിരുന്നില്ല ഹനീഫ് അദേനി നായകനാക്കാനുദ്ദേശിച്ചത്. പൃഥ്വിരാജിനെ നായകനാക്കാനുള്ള പദ്ധതിയായിരുന്നു. ചിത്രത്തിന്‍റെ കഥ കേട്ട പൃഥ്വിയാണ് ഇത് മമ്മൂക്ക ചെയ്താല്‍ നന്നാവുമെന്ന് അഭിപ്രായപ്പെട്ടത്. അതോടൊപ്പം തന്നെ ചിത്രത്തിന്‍റെ നിര്‍മ്മാണവും താരം ഏറ്റെടുത്തു.

പൃഥ്വിയുടെ ദീര്‍ഘവീക്ഷണം

സിനിമയെക്കുറിച്ച് നല്ല ധാരണയുള്ള താരമാണ് താനെന്ന് പൃഥ്വിരാജ് ഒരിക്കല്‍കൂടി തെളിയിച്ച സംഭവം കൂടിയാണിത്. മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള താരം മെഗാസ്റ്റാറാണെന്ന് മനസ്സിലാക്കിയാണ് താരം ഈ സിനിമ നിര്‍മ്മിക്കാന്‍ തയ്യാറായത്. ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു മെഗാസ്റ്റാര്‍ ചിത്രത്തിനു വേണ്ടി. സിനിമയുടെ പള്‍സറിയുന്ന താരമായ പൃഥ്വിരാജ് ഈ ചിത്രം മമ്മൂട്ടിയ്ക്കു വേണ്ടി മാറ്റിവെക്കുകയായിരുന്നു.

റിലീസിനു തൊട്ടു മുന്‍പ് ലീക്കായതൊന്നും ബാധിച്ചില്ല

2017 ല്‍ റിലീസ് ചെയ്യുന്ന ആദ്യ മമ്മൂട്ടി ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. ചിത്രത്തെക്കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ ലുക്ക് ഇതിനോടകം തന്നെ വൈറലായിരുന്നു. ടീസര്‍, ട്രെയിലര്‍ എന്നിവയിലൂടെ തന്നെ റെക്കോര്‍ഡിട്ട ചിത്രം റിലീസ് ചെയ്യുന്നതിന് തൊട്ടു മുന്‍പാണ് പ്രധാനപ്പെട്ട രംഗം പുറത്തായിട്ടുള്ളത്.

മോഹന്‍ലാലും അഭിനന്ദിച്ചു

ചിത്രത്തിനെക്കുറിച്ചും മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞ കാര്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ സംവിധായകനെ അഭിനന്ദിക്കുകയും ഡേറ്റ് കൊടുക്കുകയും ചെയ്തിരുന്നു. ഇതില്‍പ്പരം മികച്ചൊരു പ്രതികരണം ഒരു നവാഗത സംവിധായകന് ലഭിക്കാനില്ല. ഇക്കാര്യങ്ങളൊക്കെ പ്രേക്ഷകരുടെ പ്രതീക്ഷയും വര്‍ധിപ്പിച്ചു.

English summary
casting story of the film The great father.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam