പൃഥ്വിരാജിനെ അങ്ങനെ സംബോധന ചെയ്യുന്നോ, മീനാക്ഷിയുടെ ആശംസയ്ക്ക് കീഴില്‍ കമന്‍റിട്ടയാള്‍ക്ക് പൊങ്കാല

കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജ് പിറന്നാളാഘോഷിച്ചത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരായിരുന്നു അദ്ദേഹത്തിന് ആശംസ അറിയിച്ചെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ആശംസാപോസ്റ്റുകളെല്ലാം വൈറലായി മാറിയിരുന്നു. നന്ദനത്തിലൂടെ തുടക്കം കുറിച്ച് സിനിമാജീവിതം 18 വര്‍ഷം പൂര്‍ത്തിയാക്കിയ താരത്തിന് ഗംഭീര പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. അഭിനയം മാത്രമല്ല സംവിധാനത്തിലും തിളങ്ങാനാവും തനിക്കെന്ന് തെളിയിച്ചിരുന്നു അദ്ദേഹം. ലൂസിഫറിലൂടെയായിരുന്നു പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയത്.

ലൂസിഫര്‍ വന്‍വിജയമായി മാറിയതിന് ശേഷമായാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ചിത്രത്തിനായി കാത്തിരിക്കുകയാണ് താനുമെന്നായിരുന്നു താരം പറഞ്ഞത്. സ്വന്തം നിലപാടുകള്‍ കൃത്യമായി അടയാളപ്പെടുത്തിയാണ് അദ്ദേഹം മുന്നേറുന്നത്. വിമര്‍ശകര്‍ക്ക് മറുപടിയുമായും താരമെത്താറുണ്ട്. പൃഥ്വിരാജിന് ആശംസ അറിയിച്ച് ബാലതാരമായ മീനാക്ഷിയും പോസ്റ്റിട്ടിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ രാജുവങ്കിളെന്നായിരുന്നു താരം കുറിച്ചത്.

അമര്‍ അക്ബര്‍ അന്തോണിയിലെ ഫോട്ടോയും പങ്കുവെച്ചായിരുന്നു മീനാക്ഷി ആശംസ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. ബാലതാരമായി സിനിമയിലേക്കെത്തിയ മീനാക്ഷിക്ക് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരം ഇപ്പോള്‍. ചിത്രത്തിന് കീഴിലായി വളരെ മോശം കമന്റുണ്ടായിരുന്നു. പൃഥ്വിരാജിന് തീവ്രവാദിയെന്ന തരത്തിലായിരുന്നു സംബോധന ചെയ്തിരുന്നത്.

Prithviraj

ശ്യാമള എന്ന പേരിലുള്ള പ്രൊഫൈലില്‍ നിന്നായിരുന്നു മോശം കമന്റ് വന്നത്. ആരോഗ്യവകുപ്പ് ജീവനക്കാരിയാണ് എന്നള്ള വിവരമാണ് പ്രൊഫൈലില്‍ കൊടുത്തിട്ടുള്ളത്. ഇവര്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതോടെയായിരുന്നു അക്കൗണ്ട് ലോക്ഡ് ആക്കി മാറ്റിയത്. ഇവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പൃഥ്വിരാജ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പേജിലായിരുന്നു പലരും ഇതേക്കുറിച്ചുള്ള പരാതികളുമായെത്തിയത്.

Recommended Video

ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam

ബാലതാരം മീനാക്ഷി പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നേർന്നു ഇട്ട പോസ്റ്റിൽ ഒരു സ്ത്രീ വളരെ മോശമായ രീതിയിൽ കമന്റ് ചെയ്തിട്ടുണ്ട്അവരുടെ പ്രൊഫൈലിൽ പറഞ്ഞത് ശരിയാണെങ്കിൽ അവർ ആരോഗ്യ വകുപ്പിൽ ആണ് ജോലി ചെയ്യുന്നത്..ഇത്രയും ദുഷിച്ച മനസ്സുള്ള ആ സ്ത്രീയെ സർവ്വീസിൽ നിന്നും നീക്കം ചെയ്യാൻ ബഹുമാനപ്പെട്ട മന്ത്രി നടപടിയെടുക്കണംകമന്റിന്റെ സ്ക്രീൻ ഷോട്ട് ഇൻബോക്സിൽ അയച്ചിട്ടുണ്ടെന്നുമായിരുന്നു ഒരാള്‍ പറ‍ഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X