ഞാനും എന്റെ ഭര്‍ത്താവും പിരിഞ്ഞു!! ഇപ്പോൾ നല്ല സുഹൃത്തുക്കൾ, ബന്ധം പിരിഞ്ഞതിനെ കുറിച്ച് ആര്യ
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ആര്യ.
ബഡായി ബംഗ്ലാവ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ആര്യ. വർഷങ്ങളായി കോമഡി ഫീൽഡിൽ അരങ്ങ് തകർക്കുന്ന രമേഷ് പിഷാരടി, മുകേഷ്,ധർമജൻ എന്നിവരോടൊപ്പം സ്വതസിദ്ധവും തന്റേതായ ശൈലിയിലെ കോമഡി നമ്പറിലൂടെ പിടിച്ചു നിൽക്കാൻ ആര്യയ്ക്ക് കഴിഞ്ഞിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ആര്യ. ആര്യയും മകളുമായിട്ടുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഭാർത്താവിന്റെ ചിത്രങ്ങളോ ഇവരുടെ കുടുംബ ചിത്രങ്ങളെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറില്ല. ആര്യയുടെ ഭർത്താവിനെ കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ തകൃതിയായി നടന്നിരുന്നു. എന്നാൽ ഇപ്പോൾ ഭർത്താവിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ആര്യ തന്നെ രഗംഗത്തെത്തിയിട്ടുണ്ട്.
ഇതുപോലെയാരു പോസ്റ്റിടേണ്ടി വരുമെന്ന ഒരിക്കൽ പോലും വിചാരിച്ചില്ല. എല്ലാവർക്കും തന്റെ സ്വകാര്യ ജീവിതത്തിനെ കുറിച്ച് അറിയാനാണ് ഏറെ ഇഷ്ടം. ഇതിനെ കുറിച്ചുളള നിരവധി ചോദ്യങ്ങൾ പലയിടത്ത് കേട്ടു. ഇത് വല്ലാത്ത ബുദ്ധിമുട്ടായതു കൊണ്ടാണ് ഇപ്പോൾ തുറന്നു പറയുന്നതെന്നും താരം പറഞ്ഞു.ഞാനൊരു ''''സിംഗിള്‍ മദറാണ്'' അതായത് കുറച്ചു നാളുകളായി ഞാനും എന്റെ ഭര്‍ത്താവും വേര്‍പിരിഞ്ഞു കഴിയുകയാണ്. പക്ഷേ ഇപ്പോഴും ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്.ഞങ്ങള്‍ രണ്ടു പേരുംചേര്‍ന്നാണ് ഞങ്ങളുടെ മകളെ വളര്‍ത്തുന്നത്- ആര്യ പറഞ്ഞു ഈ പോസ്റ്റ് എന്റെ മകളുടെ അച്ഛന് ടാഗ് ചെയ്യുന്നില്ല, ഞാൻ അനുഭവിക്കുന്ന ചോദ്യ ശരങ്ങൾ അദ്ദേഹത്തിന്റെ മേലിലേയ്ക്കു് ഉയരാൻ ആഗ്രഹിക്കുന്നില്ലാത്തത് കെണ്ടാണിത്. എന്നെയോ എന്റെ മകളെയോ അവളുടെ അച്ഛനെതിരെയോ അപമാനിക്കുന്ന തരത്തിലുള്ള കമന്റുകള്‍ കുറ്റകരകമാണെന്നും ആ പ്രൊഫൈല്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യുന്നതാണ് ആര്യ കുറിച്ചു


Click it and Unblock the Notifications











