ആട് തോമയെക്കാള്‍ വലിയ ലോറി ഡ്രൈവറോ? മോഹന്‍ലാലിനൊപ്പം ഭദ്രന്‍ വീണ്ടും വരുന്നത് വിസ്മയിപ്പിക്കാനാണ്

ആട് തോമ എന്ന കഥാപാത്രത്തിലൂടെ മോഹന്‍ലാല്‍ ഉണ്ടാക്കി എടുത്ത ആരാധക പിന്‍ബലം കുറച്ചൊന്നുമല്ല. ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തിലെ ഹിറ്റ് കഥാപാത്രമായിരുന്നു ആട് തോമ. ലോറി ഡ്രൈവറായ തോമസ് ചാക്കോ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചതും. കരിയറിലെ ഏറ്റവും ഹിറ്റായ സിനിമയ്ക്ക് ശേഷം ഭദ്രനും മോഹന്‍ലാലും വീണ്ടുമൊന്നിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം മുതല്‍ ഇരുവരും ഒന്നിക്കുന്ന സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിരുന്നില്ല. ഒടിയന് ശേഷം ഷൂട്ടിംഗ് ആരംഭിക്കാന്‍ പദ്ധതി ഇട്ടിരുന്ന ചിത്രം ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാലിപ്പോള്‍ താന്‍ ആ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് പറയുകയാണ് ഭദ്രന്‍.

 ഭദ്രനും മോഹന്‍ലാലും ഒന്നിക്കുന്നു

വീണ്ടും ഭദ്രനും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയുടെ കഥയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ കൂടുതല്‍ വിവരങ്ങളില്ലായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ലോറി ഡ്രൈവറുടെ വേഷത്തില്‍ അഭിനയിക്കുന്നു എന്നതാണ്. ഒരു ചാനലിന് അഭിമുഖത്തിലായിരുന്നു അടുത്തതായി ചെയ്യാന്‍ പോവുന്ന മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ഭദ്രന്‍ സൂചന നല്‍കിയത്. ഇന്ത്യ മുഴുവന്‍ കറങ്ങി നടക്കുന്നതും ഇന്ത്യയിലെ എല്ലാ ഭാഷയും സംസാരിക്കുന്ന ഒരു പ്രത്യേകതയുള്ള കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക.

 ഭദ്രനും മോഹന്‍ലാലും ഒന്നിക്കുന്നു

അമ്പത്തിയേഴ് വയസുള്ള ഒരു വേഷമായിരിക്കും ഇതെന്നും ഭദ്രന്‍ സൂചിപ്പിക്കുന്നു. കൃത്യമായ മാതൃഭാഷയോ പേരോ വെളിപ്പെടുത്ത, നല്ല മനസും ഉരുക്ക് പോലത്തെ ശരീരവുമാണ് ഈ കഥാപാത്രത്തിനുള്ളത്. വളരെയധികം വ്യത്യസ്തതയോടെയാണ് കഥയും കഥാപാത്രവും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക എന്ന കാര്യവും ഭദ്രന്‍ പറയുന്നു. ഒരു സംഭവകഥയെ ആസ്പദമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. റോമാന്‍സ്, ഫാമിലി ഡ്രാമ എല്ലാം ഒത്തിണക്കി ഒരു കിടിലന്‍ എന്റര്‍ടെയിനര്‍ ചിത്രമായിരിക്കുമിത്.

ഭദ്രനും മോഹന്‍ലാലും ഒന്നിക്കുന്നു

സിദ്ദിഖ്, തമിഴ് താരങ്ങളായ ശരത് കുമാര്‍, രമ്യ കൃഷ്ണന്‍, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. നേരത്തെ യന്ത്രം എന്ന പേരില്‍ ഒരു സിനിമ മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ ചെയ്യാന്‍ പോവുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വിഎ ശ്രീകുമാര്‍ മേനോന്‍ ഒരുക്കിയ ഒടിയന് ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം ഇതാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 100 ദിവസത്തെ ഡേറ്റ് ആണ് മോഹന്‍ലാല്‍ ഇതിന് വേണ്ടി നല്‍കിയിരുന്നത്.

 ഭദ്രനും മോഹന്‍ലാലും ഒന്നിക്കുന്നു

എന്നാല്‍ ഷൂട്ടിംഗിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ബജറ്റ് സംബന്ധിച്ച അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നിര്‍മാതാവ് സിനിമയില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇത് പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ഭദ്രനിപ്പോള്‍. നിലവില്‍ സൗബിന്‍ ഷാഹിര്‍ നായകനായിട്ടെത്തുന്ന ജൂതന്‍ എന്ന സിനിമയുടെ തിരക്കുകളിലാണ് ഭദ്രന്‍. ഇത് പൂര്‍ത്തിയായതിന് ശേഷമായിരിക്കും മോഹന്‍ലാല്‍ ചിത്രം ആരംഭിക്കുക. അങ്കിള്‍ ബണ്‍, സ്ഫടികം, ഒളിമ്പ്യന്‍ അന്തോണി ആദം, ഉടയോന്‍ എന്നീ സിനിമകളിലാണ് ഭദ്രനും മോഹന്‍ലാലും ഒന്നിച്ചിട്ടുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X