മോഹന്‍ലാല്‍ വിളിച്ചെന്ന് ബാദുഷ! മകള്‍ നന്നായി ചെയ്യുന്നുണ്ട്!ചിപ്പുവിനെ പോത്സാഹിപ്പിക്കാന്‍ പറ‍ഞ്ഞു

ലോക് ഡൗണിനിടയില്‍ മോഹന്‍ലാലിന്റെ കോള്‍ വന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നിരവധി പേരെത്തിയിരുന്നു. മണിക്കുട്ടന്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ നേരത്തെ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ് എത്തിയിരുന്നു. അദ്ദേഹത്തിന്റ കോള്‍ വന്നതിനെക്കുറിച്ച് പറഞ്ഞായിരുന്നു ഡോക്ടര്‍ രജിത് കുമാര്‍ എത്തിയത്. ബിഗ് ബോസിന് ശേഷവും അദ്ദേഹം വിളിച്ചതിനെക്കുറിച്ചും ക്ഷേമാന്വേഷണങ്ങള്‍ നടത്തിയെന്നുമായിരുന്നു രജിത് കുമാര്‍ പറഞ്ഞത്.

ഇന്ന് രാവിലെ ലാലേട്ടന്റെ ഒരു ഫോൺ വിളി വീണ്ടും വന്നു കഴിഞ്ഞ ദിവസം കിച്ചന്റെ വിശേഷങ്ങൾ ചോദിച്ചെങ്കിലും ഇന്ന് എന്റെ വീട്ടു കാര്യങ്ങളെ കുറിച്ചാണ് അന്വേഷിച്ചത് . വീട്ടിലെ എല്ലാവരെയും കുറിച്ച് അന്വേഷിച്ചു . ചിപ്പുവിന്റെ ടിക് ടോക് വീഡിയോസ് എല്ലാം നേരത്തെ ലാലേട്ടന് അയച്ചു കൊടുത്തിരുന്നു. മകൾ വളരെ മനോഹരമായി ചെയ്യുന്നുണ്ട് ചിപ്പുവിന് വേണ്ട എല്ലാ പ്രോത്സാഹനവും നൽകണമെന്നും.

പിന്നെ ഒരു ചേട്ടന്റെ കരുതലോടെ ഈ കൊറോണ കാലത്തെ അതിജീവിക്കുന്നതിനു വേണ്ടുന്ന കുറെ നല്ല കാര്യങ്ങളും അദ്ദേഹം നമുക്ക് പറഞ്ഞു തരുകയും ഈ മഹാ മാരി എത്രയും പെട്ടെന്ന് ഈ ലോകത്തെ വിട്ടു മാറട്ടെയെന്നു കൂട്ടായ് നമുക്ക് പ്രാർത്ഥിക്കാമെന്നു പറഞ്ഞു അദ്ദേഹം ഫോൺ വെച്ചു. ഈ ഒരവസ്ഥയിൽ ലാലേട്ടനെ പോലുള്ളവരുടെ ആ ഒരു വിളി നമുക്ക് ഒത്തിരി ഊർജം നൽകും നന്ദി പ്രിയ ലാലേട്ടായെന്നായിരുന്നു ബാദുഷയുടെ കുറിപ്പ്. ഇതിനകം തന്നെ അദ്ദേഹത്തിന്‍റെ കുറിപ്പ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Mohanlal

കമ്യൂണിറ്റി കിച്ചണുമായി സജീവമാണ് ബാദുഷയും സംഘവും. രാത്രിയിലാണ് ആവശ്യക്കാര്‍ കൂടുന്നതെന്ന് പറഞ്ഞ് അദ്ദേഹം എത്തിയിരുന്നു. ഫെഫ്കയുടെ നേതൃത്വത്തില്‍ നടത്തുന്ന കൊവിഡ് കിച്ചണ്‍ ബാദുഷയുടെ വീട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി നിരവധി പേരാണ് എത്തിയത്.

മോഹന്‍ലാലും മമ്മൂട്ടിയും വിളിച്ചതിന്‍റെ സന്തോഷം പങ്കുവെച്ചും ബാദുഷ എത്തിയിരുന്നു. ഇന്ന് ഒത്തിരി സന്തോഷമുള്ള ദിവസമാണ് കാരണം മലയാള സിനിമയുടെ ഇതിഹാസ താരങ്ങൾ മമ്മുക്കയും ലാലേട്ടനും എന്നെ ഫോണിൽ വിളിച്ചു.ലാലേട്ടൻ രാവിലെയും മമ്മുക്ക ഉച്ചയ്ക്കും വിളിച്ചു കോവിഡ് കിച്ചന്റെ പ്രവർത്തനങ്ങളെ പറ്റി കുറെ സമയം സംസാരിച്ചു കിച്ചണിൽ രാപകൽ ജോലി ചെയ്യുന്ന എല്ലാവരെയും അഭിനന്ദിക്കുകയും ഇങ്ങനെ ഒരു കൂട്ടായ്മ ഉണ്ടാക്കിയ സിനിമ പ്രവർത്തകർക്കു പ്രത്യേക അനുഗ്രഹങ്ങളും പിന്തുണയും നൽകി .മമ്മുക്കയ്ക്കും ലാലേട്ടനും കോവിഡ് കിച്ചൻ കൂട്ടായ്മയുടെ പേരിൽ ഒത്തിരി നന്ദി. ഇന്ന് പ്രിയപ്പെട്ട താരം അർജുൻ അശോകൻ കോവിഡ് കിച്ചൻ സന്ദർശിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X