ബാഗമതി ഒരു സംഭവം തന്നെ! ഹോട്ട് ലുക്കിലും ഹൊറർ ലുക്കിലും അനുഷ്കയുടെ നൃത്തം! വീഡിയോ കാണാം...
ജി അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താര റാണിയ്ക്കൊപ്പം മലയാളത്തിലെ സൂപ്പർ താരങ്ങളായ ജയറാം, ആശാ ശരത്ത്, ഉണ്ണി മുകുന്ദൻ എന്നിവരും പ്രധന വേഷത്തിലെത്തുന്നുണ്ട്.
തെന്നിന്ത്യൻ താര സുന്ദരി അനുഷ്ക നായികയായെത്തുന്ന ഹൊറർ ത്രില്ലർ ചിത്രം ബാഗമതിയുടെ പ്രമോഷണൽ വീഡിയോ സോങ് പുറത്ത്. സുചിത്ര രചിച്ച് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് എസ് തമന്നയാണ്. ചിത്രം 26ാം തീയതി പ്രദർശനത്തിനെത്തും. ജി അശോക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താര റാണിയ്ക്കൊപ്പം മലയാളത്തിലെ സൂപ്പർ താരങ്ങളായ ജയറാം, ആശാ ശരത്ത്, ഉണ്ണി മുകുന്ദൻ എന്നിവരും പ്രധന വേഷത്തിലെത്തുന്നുണ്ട്.

ബാഗമതി കേരളത്തിലെത്തിക്കുന്നത് ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുളള ആര്‍ ഡി ഇലുമിനേഷന്‍സാണ്. സിനിമയുടെ പ്രചരണാര്‍ത്ഥം അനുഷ്ക ഉള്‍പ്പെടെയുളള താരങ്ങള്‍ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു.

മറ്റൊരു മാസ് പ്രകടനം
അനുഷ്കയുടെ ബാഹുബലിയിലെ ദേവസേന എന്ന ശക്തമായ കഥാപാത്രത്തെ ലോകം മുഴുവനും നെഞ്ചിലേറ്റിയിരുന്നു. അതിനു ശേഷമുള്ള ശക്തമായ മറ്റൊരു കഥാപാത്രമാണ് ബാഗമതി എന്നാണ് വിലയിരുത്തൽ.

നായകനും വില്ലനും മലയാളികൾ
ബാഗമതി ഒട്ടേറെ പ്രത്യേകത നിറഞ്ഞ ചിത്രമാണ്. ചിത്രത്തിൽ നായകനും വില്ലനും മലയാളത്തിൽ നിന്നു തന്നെയാണ്. നായകനായി ഉണ്ണി മുകുന്ദൻ എത്തുമ്പോൾ വില്ലനായി മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാം എത്തുന്നു.

ഹൊറർ ചിത്രം
അനുഷ്ക രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാഗമതി പക്ക ഹൊറർ ചിത്രം തന്നെയാണ്. ചിത്രത്തിന്റെ ടീസറും, ട്രെയിലറും പോസ്റ്ററും നേരത്തെ തന്നെ ഇറങ്ങിയിരുന്നു. ഒരു ഹൊറർ സസ്പെൻസ് ചിത്രത്തിനു വേണ്ട എല്ലാ ചേരുവകളും ട്രെയിലറിൽ ഒളിപ്പിച്ചാണ് പുറത്തിറക്കിയത്.

ഓഡിയോ റിലീസ്
ബാഭാഗമതിയുടെ ഓഡിയോ ലോഞ്ച് നിർവഹിച്ചത് സൂപ്പര്‍ താരമായ സൂര്യയാണ് . ഓഡിയോ ലോഞ്ചിൽ സൂപ്പർ താരത്തിനോടൊപ്പം ബാഹുബലിയുടെ അമ്മയായ രമ്യകൃഷ്ണയും എത്തിയിരുന്നു
പ്രമോഷൻ വീഡിയോ
പ്രമോഷൻ വീഡിയോ


Click it and Unblock the Notifications











