»   » കെപിഎസി ലളിത തിരഞ്ഞെടുപ്പില്‍ മത്സരിക്കാഞ്ഞത് ഭാഗ്യലക്ഷ്മി പറഞ്ഞിട്ടോ?

കെപിഎസി ലളിത തിരഞ്ഞെടുപ്പില്‍ മത്സരിക്കാഞ്ഞത് ഭാഗ്യലക്ഷ്മി പറഞ്ഞിട്ടോ?

Posted By: അക്ഷയ്‌
Subscribe to Filmibeat Malayalam

കെപിഎസി ലളിതയോട് തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് പറഞ്ഞത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി. രാഷ്ട്രീയം ലളിത ചേച്ചിയെ പോലെ ഒരു കാലകാരിക്ക് ചേരുന്ന ഒന്നായി തോന്നിയില്ല അതുകൊണ്ടാണ് ലളിത ചേച്ചിയോട് അങ്ങിനെ പറഞ്ഞതെന്ന് ഭാഗ്യ ലക്ഷ്മി പറയുന്നു.

തിരഞ്ഞെടുപ്പ് സമയത്ത് നല്ല ചൂടായിരുന്നു. ലളിത ചേച്ചിയുടെ ആരോഗ്യ സ്ഥിതി വച്ച് പ്രചരണത്തിനിറങ്ങാന്‍ സാധിക്കില്ലെന്ന് കണ്ടാണ് താന്‍ അങ്ങിനെ പറഞ്ഞതെന്നും ഭാഗ്യ ലക്ഷ്മി പറഞ്ഞു. എന്നാല്‍ മകേഷ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തെറ്റ് പറയാന്‍ ആകില്ലെന്നും അവര്‍ വ്യക്തമാക്കി.

രാഷ്ട്രീയത്തില്‍ തിളങ്ങും

രാഷ്ട്രീയത്തില്‍ തിളങ്ങാനാകും രാഷ്ട്രീയപരമായ കാര്യങ്ങളൊക്കെ തന്ത്രപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ അറിയാവുന്ന വ്യക്തിയാണ് മുകേഷ്. അതുകൊണ്ട് തന്നെ മുകേഷ് മത്സരിച്ചതില്‍ തെറ്റ് പറയാന്‍ കഴിയില്ല.

തളരില്ല

ആരോക്കെ എന്ത് പറഞ്ഞു വിമര്‍ശിച്ചാലും മുകേഷ് അതൊരു തമാശയായി കാണും. അതിനു അപ്പോള്‍ തന്നെ തമാശരൂപേണ മറുപടിയും നല്‍കും ഒന്നിലും തളര്‍ന്നു പോകുന്ന അളല്ല മുകേഷ്.

വീഴും..പക്ഷെ

മുകേഷിനെ പോലുള്ള ഒരാള്‍ വീണാലും നാലു കാലിലെ വീഴു എന്ന ഭാഗ്യലക്ഷ്മി പറഞ്ഞു.

സ്ത്രീകള്‍

സ്ത്രീകള്‍ വളരെ സെന്‍സിറ്റീവ് ആണ്. ആരെങ്കിലംു വിമര്‍ശനം ഉന്നയിച്ചാല്‍ അത് സെന്‍സിറ്റീവ് ആയി എടുക്കും. അതൊന്നും രാഷ്ട്രീയത്തിന് ചേര്‍ന്നതല്ല.

English summary
Bagya Lakshmi's statement about KPAC Lalitha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam