»   » അതുകേട്ടപ്പോള്‍ മഞ്ജു വാര്യര്‍ ഏങ്ങിയേങ്ങി കരഞ്ഞു.. ദിലീപിനെക്കുറിച്ച് പറഞ്ഞത്???

അതുകേട്ടപ്പോള്‍ മഞ്ജു വാര്യര്‍ ഏങ്ങിയേങ്ങി കരഞ്ഞു.. ദിലീപിനെക്കുറിച്ച് പറഞ്ഞത്???

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേചത്രികളിലൊരാണ് മഞ്ജു വാര്യറെന്ന് നിസംശയം പറയാം. ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്ന താരത്തിനെ ഏറെ ഇഷ്ടമാണ് ആരാധകര്‍ക്ക്. സാക്ഷ്യത്തിലൂടെ സിനിമയില്‍ അരങ്ങേറിയ മഞ്ജു വാര്യര്‍ സല്ലാപത്തിലാണ് നായികയായി തുടക്കം കുറിച്ചത്. ഇതുവരെയുള്ള സിനിമാജീവിതത്തില്‍ താന്‍ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ പേര് ഇന്നും താരം ഓര്‍ത്തിരിക്കുന്നുണ്ട്. അടുത്തിടെ നടന്ന ചാനല്‍ പരിപാടിക്കിടെയാണ് താരം ഇതാവര്‍ത്തിച്ചത്.

അച്ഛന്‍റെ കൈ പിടിച്ച് മീനൂട്ടി.. സന്തോഷത്തോടെ കാവ്യയും.. ഈ മകളാണ് അച്ഛന്‍റെ സൗഭാഗ്യമെന്ന് ആരാധകര്‍!

പറഞ്ഞത് വാക്ക് ദിവ്യ ഉണ്ണി പാലിച്ചു.. ഇനി ആ കാര്യമാണ് നടക്കേണ്ടത്! കാത്തിരിപ്പുമായി ആരാധകര്‍!

ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറുന്നതിനിടയില്‍ നൃത്തവേദിയിലും സജീവമാണ് മഞ്ജു വാര്യര്‍. നിലപാടുകളുടെ കാര്യത്തിലായാലും താരത്തിന് തന്റേതായ ശൈലിയുണ്ട്. സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളില്‍ താരം ഇടപെടാറുണ്ട്. സ്വന്തം അഭിപ്രായം വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. നിലപാടുകളുടെ കാര്യത്തില്‍ താരത്തിനെതിരെ നിരവധി തവണ രൂക്ഷവിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു. മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയേയും സ്ത്രീയേയും കുറിച്ച് ഭാഗ്യലക്ഷ്മി പറയുന്നതെന്താണെന്നറിയാന്‍ കുടുതല്‍ വായിക്കൂ. പ്രശസ്ത മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി ഇക്കാര്യം വിശദീകരിച്ചത്.

തിരിച്ചുവരവില്‍ ആഗ്രഹിച്ചത്

നീണ്ട ഇടവേളയ്ക്ക് ശേഷമാമ് മഞ്ജു വാര്യര്‍ സിനിമയില്‍ തിരിച്ചെത്തിയത്. നൃത്തവേദികളില്‍ സജീവമായിത്തുടങ്ങിയപ്പോഴാണ് താരത്തെ തേടി സിനിമാപ്രവര്‍ത്തകരെത്തിയത്. നൃത്തവേദിയില്‍ സജീവമാവാനായിരുന്നു താരം തീരുമാനമെടുത്തതെങ്കിലും സിനിമയിലും താരത്തിന്റെ ആവശ്യമുണ്ടായിരുന്നു.

സാമ്പത്തികഭദ്രതയ്ക്ക് വേണ്ടി

14 വര്‍ഷത്തിന് ശേഷം ഒന്നുമില്ലായ്മയില്‍ നിന്നും വീണ്ടും തുടങ്ങുകയായിരുന്നു മഞ്ജു. നല്ലൊരു നര്‍ത്തകിയായി ഡാന്‍സിങ്ങ് സ്‌കൂള്‍ തുടങ്ങുകയെന്ന ലക്ഷ്യത്തോടെയായിരുന്നു തിരിച്ചുവരുന്നത്. അതിന് വേണ്ട സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്.

സിനിമയില്ലാതായാലും പിടിച്ചു നില്‍ക്കും

സിനിമയിലെ അവസരം ഇല്ലാതായാലും പിടിച്ചു നില്‍ക്കുന്നതിനെക്കുറിച്ച്ും മഞ്ജുവിന് കൃത്യമായ ബോധ്യമുണ്ട്. അന്ന് തന്നോടൊപ്പം നൃത്തം കൂട്ടുണ്ടാവുമെന്നും താരത്തിനെ അറിയാമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ഒരിക്കല്‍ മാത്രമാണ് കരയുന്നത് കണ്ടത്

തന്റെ മുന്നില്‍ വെച്ച് ഒരിക്കല്‍ മഞ്ജു വാര്യര്‍ കരഞ്ഞിരുന്നു. നിശാഗന്ധിയില്‍ നൃത്തം അവതരിപ്പിച്ചതിന് ശേഷമുള്ള പ്രതികരണത്തെക്കുറിച്ച് അറിയിച്ചപ്പോഴായിരുന്നു അത്.

കണ്ണ് നനയിച്ച പ്രകടനം

നിശാഗന്ധിയില്‍ ആദ്യമായി മഞ്ജു നൃത്തം ചെയ്തപ്പോള്‍ ആസ്വാദകരും അക്ഷരാര്‍ത്ഥത്തില്‍ കരയുകയായിരുന്നു.പുരാണകഥയെ അടിസ്ഥാനമാക്കി ഒരുക്കിയ നൃത്തത്തിനിടയില്‍ നിരവധി പേര്‍ കരഞ്ഞിരുന്നു. അത്രയ്ക്കും മികച്ച പ്രകടനമായിരുന്നു മഞ്ജു അന്ന് കാഴ്ച വെച്ചത്.

അഭിപ്രായം പറയാന്‍ ചെന്നപ്പോള്‍

അന്നത്തെ പെര്‍ഫോമന്‍സിനെക്കുറിച്ച് അഭിപ്രായം പറയുന്നതിനായി സ്റ്റേജിന് പിറകിലേക്ക് ചെല്ലുമ്പോള്‍ ഒരാള്‍ക്കൂട്ടത്തിന് നടുവിലിരിക്കുകയായിരുന്നു മഞ്ജു വാര്യര്‍. കെട്ടിപ്പിടിച്ച് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് തിരിച്ചു പോരുകയായിരുന്നു താനെന്നും ഭാഗ്യലക്ഷ്മി ഓര്‍ത്തെടുക്കുന്നു.

വിളിച്ച് പറഞ്ഞപ്പോള്‍

പിന്നീട് ഫോണിലൂടെയാണ് നൃത്തത്തെക്കുറിച്ച് സംസാരിച്ചത്. ആളുകളുടെ പ്രതികരണത്തെക്കുറിച്ചും സ്വന്തം അഭിപ്രായത്തെക്കുറിച്ചും പറഞ്ഞപ്പോള്‍ അവര്‍ ഏങ്ങിയേങ്ങിക്കരയുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ദിലീപിനെക്കുറിച്ച് സംസാരിക്കുമ്പോള്‍

ദിലീപുമായുള്ള ദാമ്പത്യ ബന്ധം അവസാനിപ്പിച്ചതിന് ശേഷവും സംസാരിക്കുന്നതിനിടയില്‍ ദിലീപേട്ടന്‍ എന്നേ സംബോധന ചെയ്തിരുന്നുള്ളൂവെന്നും അവര്‍ പറയുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുമ്പോഴും മഞ്ജു വാര്യര്‍ ദിലീപിനെക്കുറിച്ച് ഒന്നും സംസാരിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

English summary
Bagyalakshmi is talking about Manju Warrier.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam