ശ്രീനിവാസന് ബഹദൂര്‍ അവാര്‍ഡ്
ഈ വര്‍ഷത്തെ ബഹദൂര്‍ അവാര്‍ഡ് ശ്രീനിവാസന്. നടന്‍ ബഹദൂറിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയതാണ് ഈ അവാര്‍ഡ്.
ബഹദൂര്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറിയും സംവിധായകനുമായ കമലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മലയാള സിനിമക്ക് ശ്രീനിവാസന്‍ നല്‍കിയ വിവിധ തലങ്ങളിലുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നതെന്ന് കമല്‍ അറിയിച്ചു.
50,000 രൂപയും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്. നെടുമുടി വേണു, തിലകന്‍, ജഗതി ശ്രീകുമാര്‍, പറവൂര്‍ ഭരതന്‍, ജോസ് പ്രകാശ്, മധു എന്നിവരാണ് ഇതിനു മുമ്പ് ബഹദൂര്‍ അവാര്‍ഡിന് അര്‍ഹരായവര്‍.
ബഹദൂറിന്റെ ചരമവാര്‍ഷികമായ മെയ് 22ന് കൊടുങ്ങല്ലൂര്‍ ടൗണ്‍ ഹാളില്‍ വച്ച് അവാര്‍ഡ് ദാന ചടങ്ങ് നടക്കും.


Click it and Unblock the Notifications