മിറായ വര്‍മ്മ - റാംപില്‍ നിന്നും വെള്ളിത്തിരയിലേയ്ക്ക്
മോഡലിങ് രംഗത്തുനിന്നും ഒരു പുത്തന്‍ താരം കൂടി മലയാള സിനിമയിലേയ്‌ക്കെത്തുന്നു. ബഹറിനില്‍ താമസിക്കുന്ന മിറായ വര്‍മ്മയാണ് കേള്‍വി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നത്.
ഹാഷിം മരയ്ക്കാരാണ് കേള്‍വി എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. മിറായയുടെ അമ്മയുടെ സുഹൃത്താണ് ഹാഷിമിന് മിറായയെ പരിചയപ്പെടുത്തിയത്. എന്തായാലും അത് വെറുതെയായില്ല. ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു വേഷത്തിലേയ്ക്ക് ഹാഷിം മിറായയെ തിരഞ്ഞെടുക്കുകയും ചെയ്തു.

കേള്‍വിയിലൂടെ മിറായ വര്‍മ്മയെത്തുന്നു
മോഡലിങ്ങിനൊപ്പം സംഗീതത്തിലും നൃത്തത്തിലും അഭിരുചിയുള്ള മിറായ ഏറെക്കാലമായി ചലച്ചിത്രപ്രവേശത്തിന് പറ്റിയൊരു അവസരം കാത്തിരിക്കുകയായിരുന്നു. മോഡലിങ്ങ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടിട്ടുള്ള മിറായ സൗന്ദര്യത്തിന്റെ കാര്യത്തിലും പിന്നിലല്ല.

കേള്‍വിയിലൂടെ മിറായ വര്‍മ്മയെത്തുന്നു
കേള്‍വിയെ കുറിച്ച് കേട്ടപ്പോല്‍ അതിലെ കഥാപാത്രം സ്വീകരിക്കാതിക്കാന്‍ തനിയ്‌ക്കൊരും കാരണവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മിറായ പറയുന്നു.

കേള്‍വിയിലൂടെ മിറായ വര്‍മ്മയെത്തുന്നു
ബഹറൈനില്‍ ജനിച്ചുവളര്‍ന്ന മിറായ പഠിച്ചതെല്ലാം അവിടെത്തന്നെയാണ്.

കേള്‍വിയിലൂടെ മിറായ വര്‍മ്മയെത്തുന്നു
പാലക്കാട്ടുകാരിയാണ് മിറായയുടെ അമ്മ അതുകൊണ്ടുതന്നെ മലയാളം നല്ല വശമുണ്ട്. ബഹറൈനില്‍ എത്തുന്നതിന് മുമ്പ് മാതാപിതാക്കള്‍ കുറേനാള്‍ ചെന്നൈയില്‍ താമസിച്ചതിനാല്‍ അവര്‍ക്ക് തമിഴിലും നല്ല വഴക്കമുണ്ട്, അത് മിറായയെയും സഹായിച്ചു. ഈ രണ്ട് ഭാഷകളും തന്നെ തെന്നിന്ത്യന്‍ ചലച്ചിത്രലോകത്ത് സഹായിക്കുമെന്ന വിശ്വാസത്തിലാണ് മിറായ.

കേള്‍വിയിലൂടെ മിറായ വര്‍മ്മയെത്തുന്നു
ഇപ്പോള്‍ മലയാളത്തിലുള്ള പുതുതലമുറ താരങ്ങളേക്കാള്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെയുള്ള മുതിര്‍ന്ന താരങ്ങളെയാണ് തനിയ്ക്ക് കൂടുതല്‍ ഇഷ്ടമെന്ന് മിറായ പറയുന്നു.

കേള്‍വിയിലൂടെ മിറായ വര്‍മ്മയെത്തുന്നു
സംഗീതം നന്നായി വശപ്പെടുത്തിയിട്ടുള്ള മിറായയ്ക്ക് ആ മേഖലയും കരിയറിന് സാധ്യതയുണ്ട്. സംഗീതത്തിലാണ് കൂടുതല്‍ കഴിവെന്ന് തിരിച്ചറിഞ്ഞതോടെ നൃത്തപഠനം നിര്‍ത്തി അമ്മ മിറായയെ സംഗീതത്തിലേയ്ക്ക് വഴിതിരിച്ച് വിടുകയായിരുന്നു.

കേള്‍വിയിലൂടെ മിറായ വര്‍മ്മയെത്തുന്നു
ഒരു പഞ്ചാബി ബോളിവുഡ് ആര്‍ടിസ്റ്റിനൊപ്പം സംഗീതആല്‍ബത്തിനായി ഒന്നിയ്ക്കാന്‍ പോവുകയാണ് മിറായ. അറബിയും പഞ്ചാബിയും ഒന്നിച്ചുള്ള ഒരു സംഗീതവിരുന്നായിരിക്കും ഈ ആല്‍ബമെന്ന് മിറായ പറയുന്നു.


Click it and Unblock the Notifications











