»   » ബാഹുബലിയ്ക്ക് വേണ്ടി പ്രഭാസും രാജമൗലിയും വാങ്ങിയ പ്രതിഫലം അറിയാമോ... മറ്റ് താരങ്ങളുടെയോ...?

ബാഹുബലിയ്ക്ക് വേണ്ടി പ്രഭാസും രാജമൗലിയും വാങ്ങിയ പ്രതിഫലം അറിയാമോ... മറ്റ് താരങ്ങളുടെയോ...?

Posted By: Rohini
Subscribe to Filmibeat Malayalam

കോടികളുടെ കണക്കാണ് ബാഹുബലി ചിത്രങ്ങള്‍ പറയുന്നത്. അവതരണ മികവ് ഇത്രയേറെ നന്നാവണമെങ്കില്‍ അതിന് പിന്നില്‍ കോടികളുടെ പണച്ചെലവ് തീര്‍ച്ചയായും ഉണ്ടാവുമല്ലോ.. 180 കോടി ചെലവിട്ടാണ് ബാഹുബലിയുടെ ആദ്യ ഭാഗം ഒരുക്കിയത്. 650 കോടി ചിത്രം തിരിച്ചു നേടി.

മൂന്ന് ദിവസം കൊണ്ട് ബാഹുബലി നേടിയ കലക്ഷന്‍, ഈ റെക്കോഡ് തകര്‍ക്കാന്‍ ഇനിയൊരു ചിത്രത്തിന് കഴിയുമോ?


250 കോടിയാണ് രണ്ടാം ഭാഗത്തിനായി ചെലവാക്കിയത്. അതിന്റെ പതിന്‍മടങ്ങ് ചിത്രം തിരിച്ചു നേടും. മൂന്ന് ദിവസം കൊണ്ട് തന്നെ അഞ്ഞൂറ് കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടിക്കഴിഞ്ഞു.


ബാഹുബലി രണ്ടാം ഭാഗത്തില്‍ തന്നെ അവഗണിച്ചു, രാജമൗലിയുമായി വഴക്ക്.. തമന്നയ്ക്ക് പറയാനുള്ളത്


ഇനി അറിയേണ്ടത് ഈ സിനിമയില്‍ അഭിനയിക്കാന്‍ താരങ്ങള്‍ക്ക് എത്രത്തോളെ കൊടുക്കേണ്ടി വന്നു എന്നാണ്. പ്രഭാസും രാജമൗലിയും കരിയറിലെ അഞ്ച് വര്‍ഷമാണ് ഈ ഒരു സിനിമയ്ക്ക് വേണ്ടി മാത്രം ചെലവഴിച്ചത്. ഏഴ് പ്രധാന താരങ്ങളുടെ പ്രതിഫലം എത്രയൊക്കെയായിരുന്നു എന്നറിയാം.


സത്യരാജ് - കട്ടപ്പ

ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് സത്യരാജ്. ബാഹുബലി ദ കണ്‍ക്ലൂഷന് വേണ്ടി രണ്ട് വര്‍ഷത്തോളം പ്രേക്ഷകര്‍ കാത്തിരുന്നത് തന്നെ ഈ കഥാപാത്രം കാരണമാണ്. രണ്ട് കോടി രൂപയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ സത്യരാജിന് നല്‍കിയത്.


രമ്യ കൃഷ്ണന്‍ - ശിവകാമി

ബാഹുബലിയുടെ ഒന്നാം ഭാഗത്തും രണ്ടാം ഭാഗത്തും പ്രേക്ഷക പ്രശംസ ഒരുപോലെ നേടി തകര്‍ത്തഭിനയിച്ച താരമാണ് രമ്യ കൃഷ്ണന്‍. ശിവകാമി എന്ന കഥാപാത്രത്തിന് പകരമായി ഇന്ത്യന്‍ സിനിമയില്‍ തന്നെ മറ്റൊരു താരത്തെ കണ്ടെത്തുക പ്രയാസം. രണ്ടര കോടിയാണ് രമ്യ കൃഷ്ണന്റെ പ്രതിഫലം


തമന്ന - അവന്തിക

ഒന്നാം ഭാഗത്ത് വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച നായികയാണ് തമന്ന. ഒന്നാം ഭാഗത്ത് രംഗങ്ങള്‍ അല്പം കുറവായിരുന്നെങ്കിലും പ്രധാന്യമുള്ള വേഷം തന്നെയാണ് അവന്തിക. അഞ്ച് കോടി രൂപയാണ് അവന്തികയാകാന്‍ തമന്നയ്ക്ക് നല്‍കിയത്


അനുഷ്‌ക ഷെട്ടി - ദേവസേന

ഒന്നാം ഭാഗത്തില്‍ ചങ്ങലയില്‍ തളര്‍ത്തിയിട്ട അമ്മയായും, രണ്ടാം ഭാഗത്ത് അതിസുന്ദരിയായ ദേവസേന എന്ന രാഞ്ജിയായും എത്തിയ അനുഷ്‌ക ഷെട്ടിയാണ് ബാഹുബലിയ്‌ക്കൊപ്പം കൈയ്യടി നേടുന്നത്. അനുഷ്‌കയ്ക്ക് നല്‍കിയ പ്രതിഫലം അഞ്ച് കോടി രൂപയാണ്


റാണ ദഗ്ഗുപതി- പല്‍വാല്‍ ദേവ

പലപ്പോഴും ബാഹുബലിയ്ക്കും മേലെയായിരുന്നു റാണ ദഗ്ഗുപതി അവതരിപ്പിച്ച പല്‍വാല്‍ ദേവ എന്ന കഥാപാത്രത്തിന്റെ പ്രകടനം. ചിത്രത്തിന് വേണ്ടി റാണ ശാരീരികമായി ഒത്തിരി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിത്രത്തിന് വേണ്ടി റാണയ്ക്ക് 15 കോടി കൊടുത്തു.


പ്രഭാസ് - ബാഹുബലി

വളര്‍ന്ന് വരുന്ന ഒരു യുവതാരവും തയ്യാറാവാത്ത കാര്യമാണ്, ഒരു സിനിമയ്ക്ക് വേണ്ടി മാത്രം കരിയറിലെ അഞ്ച് വര്‍ഷം നല്‍കുക എന്നത്. എന്നാല്‍ സര്‍വ്വ സഹനങ്ങളും സഹിച്ച്, ഇഷ്ടങ്ങളും മാറ്റിവച്ച് പ്രഭാസ് അതിന് തയ്യാറായി. 25 കോടിയാണ് ചിത്രത്തിലെ അഭിനയിച്ചതിന് പ്രഭാസിന് നല്‍കിയ പ്രതിഫലം


സംവിധായകന്‍ രാജമൗലി

ഇവര്‍ക്കെല്ലാവര്‍ക്കും മുകളിലാണ് സംവിധായകന്‍ രാജമൗലിയുടെ കഷ്ടപ്പാട്. രാജമൗലിയുടെ സ്വപ്‌നമായിരുന്നു ബാഹുബലി. ഓരോ ഷോട്ടിലും സംവിധായകന്റെ കൈയ്യൊപ്പ് പ്രേക്ഷകര്‍ക്ക് അനുഭവിക്കാം. അത്രയേറെ ആത്മാര്‍ത്ഥതയോടെയാണ് രാജമൗലി ഈ സിനിമ പൂര്‍ത്തിയാക്കിയത്. 28 കോടിയാണ് സംവിധായകന് ലഭിച്ച പ്രതിഫലം

English summary
Baahubali 2 All Actors Original Salary

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam