»   » ബാഹുബലിക്കും രക്ഷയില്ല!!! റിലീസിന് മണിക്കൂറുകള്‍ മാത്രം, ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍!!!

ബാഹുബലിക്കും രക്ഷയില്ല!!! റിലീസിന് മണിക്കൂറുകള്‍ മാത്രം, ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി ദ കണ്‍ക്ലൂഷന്‍ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഒന്നാം ഭാഗത്തിലെ ക്ലൈമാക്‌സ് രംഗം തന്നെയാണ് ചിത്രത്തിനായി കാത്തരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതും.

എന്നാല്‍ അണിയറ പ്രവര്‍ത്തകരേയും പ്രേക്ഷകരേയും ഒരു പോലെ ആശങ്കയിലാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബാഹുബലി 2ന്റെ ദൃശ്യങ്ങള്‍ പുറത്തായി റിപ്പോര്‍ട്ട്.

റിലീസിന് രണ്ട് ദിവസം മാത്രം ശേഷിക്കെ സിനിമ ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്. സിനിമയിലെ ചില രംഗത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് വാര്‍ത്ത പ്രചരിക്കുന്നത്.

സിനിമ പോലെ ആദ്യം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തയാറാക്കിയ ട്രെയിലര്‍ പ്രതീക്ഷകള്‍ക്ക് വിപരീതമായി തലേ ദിവസം യൂടൂബില്‍ എത്തിയതും ചോര്‍ന്നത് കാരണം ആയിരുന്നു. അതുപോലെ സിനിമയുടെ ക്ലൈമാക്‌സ് രംഗം എന്ന തോന്നിപ്പിക്കുന്ന രംഗങ്ങളും നേരത്തെ പുറത്തായിരുന്നു.

ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നേരത്തെ സംഘടിപ്പിച്ചിരുന്നു. അവിടെ നിന്നാകാം ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ് നിഗമനം. തിയറ്ററിലെത്തുന്നതിന് മുമ്പ് തന്നെ ദൃശ്യങ്ങള്‍ ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരില്‍ ആശങ്ക പരത്തിയിരിക്കുകയാണ്.

സിനിമ ചോര്‍ത്തിയതിന് പിന്നില്‍ ആരാണെന്നോ ഏത് സൈറ്റിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്നോ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ ഏതു ഭാഷാ പതിപ്പാണെന്നതിനേക്കുറിച്ചും വ്യക്തമായ സൂചനയില്ല.

ബോളിവുഡ് സിനിമകള്‍ക്കുള്‍പ്പെടെ ഭീഷണിയാകുന്ന തമിള്‍ റോക്കേഴ്‌സാകാം ഇതിന് പിന്നിലെന്ന് സംശയമുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് അവരുടെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. തങ്ങള്‍ ചിത്രം ചോര്‍ത്തിയാല്‍ അവര്‍ ഇക്കാര്യം പരസ്യപ്പെടുത്താറുണ്ട്.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ആ ഉത്തരത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഇപ്പോള്‍ ഈ വാര്‍ത്ത പുറത്ത് വരുന്നത്. ബാഹുബലി ആര് ചോര്‍ത്തി എന്നതായി മാറിയിട്ടുണ്ട് പ്രേക്ഷകരുടെ ചോദ്യം.

English summary
Most awaiting movie Bahubali: The conclusion leaked.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam