»   » ബ്രഹമാണ്ഡ ചിത്രം ബാഹുബലിക്കും രക്ഷയില്ല ആദ്യ 51 മിനിറ്റ് ഫേസ് ബുക്കില്‍ !!!

ബ്രഹമാണ്ഡ ചിത്രം ബാഹുബലിക്കും രക്ഷയില്ല ആദ്യ 51 മിനിറ്റ് ഫേസ് ബുക്കില്‍ !!!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു ചിത്രം കൂടി റിലീസിങ്ങ് ദിനത്തില്‍ ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 വ്യാജപ്പതിപ്പ് ഫേസ് ബുക്കിലൂടെ ചോര്‍ന്നു. തിരുപ്പതി സ്വദേശിയുടെ ഫേസ് ബുക്ക് അക്കൗണ്ടിലൂടെയാണ് സിനിമ മുഴുവനായി പ്രദര്‍ശിപ്പിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേര്‍ ചിത്രം കാണുകയും വിഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

സിനിമയുടെ ആദ്യ 51 മിനിറ്റ് ഭാഗമാണ് ഫേസ് ബുക്കില്‍ ലൈവായി പോസ്റ്റ് ചെയ്തത്. തിയേറ്ററില്‍ നിന്നാണ് ചിത്രം പകര്‍ത്തിയിട്ടുള്ളത്. മൊബൈല്‍ വഴിയാണ് ഇങ്ങനെ ചെയ്തതെന്നാണ് സൂചന. ഇതിനു മുമ്പ് പല ചിത്രങ്ങളും റിലീസ് ദിവസം ഫേസ് ബുക്കിലൂടെ ലൈവായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഇതു തടയാന്‍ ശക്തമായ സംവിധാനമില്ലെന്നുള്ളതാണ് ഏറെ സങ്കടകരമായ കാര്യം.

കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയ ബാഹുബലി

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ലോകമെങ്ങുമുള്ള പ്രേക്ഷകര്‍. ഒന്നാം ഭാഗം അവശേഷിപ്പിച്ച ഈ ചോദ്യത്തിന്റെ ഉത്തരമറിയാന്‍ വേണ്ടിയാണ് സിനിമാപ്രേമികള്‍ ഇതുവരെയും കാത്തിരുന്നത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്.

തമിഴ് നാട്ടില്‍ പ്രദര്‍ശിപ്പിച്ചത് തെലുങ്ക് പതിപ്പ്

തിയേറ്ററുകളിലെല്ലാം പുലര്‍ച്ചെ മുതല്‍ ഗംഭീര തിരക്കാണ്. ചിത്രം കാണാനായി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത് ആദ്യ ഷോയ്ക്കായി കാത്തിരിക്കുന്നവരും നിരവധിയാണ്. തമിഴ് നാട്ടില്‍ ചിത്രത്തിന്റെ തെലുങ്ക് പതിപ്പാണ് റിലീസ് ചെയ്തത് സാങ്കേതിക കാരണങ്ങളാല്‍ തമിഴ് പതിപ്പ് പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചിത്രം കാണാനെത്തിയ പ്രേക്ഷകരൊക്കെ കിടിലോല്‍ക്കിടിലം, ഗംഭീരമെന്നാണ് പറയുന്നത്.

സസ്പെന്‍സ് പുറത്തുവിടരുത്

റിലീസിങ്ങ് കഴിഞ്ഞ് ആദ്യ ഷോ കഴിയുന്നതിനിടയില്‍ത്തന്നെ ചിത്രത്തിലെ സസ്‌പെന്‍സ് പുറത്തുവിടുമെന്ന് കെആര്‍കെ വെല്ലുവിളിച്ചിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ബാഹുബലി എന്തിന് കട്ടപ്പയെ കൊന്നുവെന്നറിയാന്‍ തിയേറ്ററില്‍ത്തന്നെ പോവണമെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്.

ബാഹുബലിയും ഫേസ് ബുക്കിലെത്തി

സിനിമയുടെ ആദ്യ 51 മിനിറ്റ് ഭാഗമാണ് ഫേസ് ബുക്കില്‍ ലൈവായി പോസ്റ്റ് ചെയ്തത്. തിയേറ്ററില്‍ നിന്നാണ് ചിത്രം പകര്‍ത്തിയിട്ടുള്ളത്. മൊബൈല്‍ വഴിയാണ് ഇങ്ങനെ ചെയ്തതെന്നാണ് സൂചന. ഇതിനു മുമ്പ് പല ചിത്രങ്ങളും റിലീസ് ദിവസം ഫേസ് ബുക്കിലൂടെ ലൈവായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

English summary
A video featuring Prabhas and Rana Daggubati from the much-anticipated Baahubali: The Conclusion has apparently been leaked on the internet.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam