»   » ബാഹുബലി2 ക്ലൈമാക്‌സിന്റെ ഏറ്റവും പ്രധാന ഭാഗങ്ങളുടെ ചിത്രീകരണ ദൃശ്യങ്ങള്‍ ലീക്കായി

ബാഹുബലി2 ക്ലൈമാക്‌സിന്റെ ഏറ്റവും പ്രധാന ഭാഗങ്ങളുടെ ചിത്രീകരണ ദൃശ്യങ്ങള്‍ ലീക്കായി

Posted By: Rohini
Subscribe to Filmibeat Malayalam

ലോക സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ബാഹുബലിയുടെ രണ്ടാം ഭാഗം. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ അവസാന ഘട്ട ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

പ്രഭാസിന് മുന്നില്‍ തുണിയുരിഞ്ഞത് എങ്ങനെ; തമന്ന പറയുന്നു


അതിനിടയില്‍ ചിത്രത്തിന്റെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലീക്കായി. വളരെ പ്രധാനമായ ഭാഗങ്ങള്‍ ചിത്രീകരിച്ച രംഗങ്ങളാണ് പുറത്ത് വന്നത് എന്നാണ് കേള്‍ക്കുന്നത്. ആ ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം


ക്ലൈമാക്‌സ് രംഗങ്ങള്‍

ക്ലൈമാക്‌സ് ഭാഗങ്ങളുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണ് ലീക്കായത്. വലിയൊരു ഗ്രാനൈറ്റ് ക്വാറിയിലായിരുന്നു ചിത്രത്തിന്റെ ക്ലൈമാകാസ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത്. ലീക്കായ ചിത്രങ്ങളാണിവ


അതീവ രഹസ്യമായി ചിത്രീകരണം

അതീവ രഹസ്യമായിട്ടാണ് ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരണം നടന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. അഭിനേതാക്കള്‍ അടക്കമുള്ള യൂണിറ്റ് അംഗങ്ങളെ പോലും സെറ്റില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല. ഈ സമയത്താണ് ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ലീക്കായിരിയ്ക്കുന്നത്.


മുമ്പും ലീക്കായി

ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴും ഇതുപോലെ ചിത്രങ്ങള്‍ ലീക്കായിരുന്നു. എന്നാല്‍ അത് സിനിമയെ ബാധിക്കുകയോ സസ്‌പെന്‍സുകള്‍ പൊളിക്കുകയോ ചെയ്തിരുന്നില്ല


ബാഹുബലി 2 ഉടന്‍

ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ഒക്ടോബറോടെ ചിത്രീകരണം പൂര്‍ത്തിയാകാന്നാണ് രാജമൗലി പദ്ധതിയിട്ടത്. 2017 ഏപ്രില്‍ 28 ന് രണ്ടാം ഭാഗം റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍ബാഹുബലിയിലെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
Though the film’s unit is taking every possible steps to curb the leakage of any detail, a leaked picture of shooting spot of director Rajamouli’s prestigious project “Bahubali : The Ending” has gone viral now.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam