ചൈനയിലെ ബോക്‌സ് ഓഫീസ് കീഴടക്കാന്‍ ബാഹുബലി 2 എത്തുന്നു: റീലീസ് ഉടനെന്ന് അണിയറപ്രവര്‍ത്തകര്‍

By Midhun

എസ് എസ് രാജമൗലി സംവിധാന ചെയ്ത ബ്രഹ്മാണ്ട ചിത്രങ്ങളിലൊന്നായിരുന്നു ബാഹുബലി. 2015ല്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നു.ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ റെക്കോര്‍ഡുകളെല്ലാം മറികടന്നാണ് ബാഹുബലി റിലീസ് ചെയ്തിരുന്നത്.എറ്റവും വലിയ ബഡ്ജറ്റില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബാഹുബലി. തെലുങ്കില്‍ ചിത്രീകരിച്ച ചിത്രം തമിഴ്,മലയാളം,ഹിന്ദി തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു. തെലുങ്കിലെ സൂപ്പര്‍താരം പ്രഭാസായിരുന്നു ചിത്രത്തില്‍ ബാഹുബലിയായി എത്തിയിരുന്നത്. ബാഹുബലിയ്ക്കായി കരിയറിലെ അഞ്ചു വര്‍ഷമാണ് പ്രഭാസ് മാറ്റിവെച്ചിരുന്നത്.

പ്രഭാസിനു പുറമേ വില്ലന്‍ വേഷത്തില്‍ റാണാ ദഗുപതിയും നായികമാരായി തമന്നയും അനുഷ്‌കയും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ബാഹുബലിയുടെ ആദ്യ ഭാഗം ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തന്നെ തിരുത്തിയെഴുതി മുന്നേറിയപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം 2017ലാണ് പുറത്തിറങ്ങിയത്. ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ എന്ന പേരിലായിരുന്നു ചിത്രം പുറത്തിറങ്ങിയിരുന്നത്. ആദ്യ ഭാഗത്തിന് ലഭിച്ചതിനേക്കാള്‍ മികച്ച പ്രതികരണം രണ്ടാം ഭാഗത്തിന് ലഭിച്ചിരുന്നു.

bahubali 2

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലാദ്യമായി ആയിരം കോടി ക്ലബില്‍ എത്തിയ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗമായിരുന്നു. കളക്ഷന്റെ കാര്യത്തില്‍ മുന്നിലുണ്ടായിരുന്ന ബോളിവുഡ് ചിത്രങ്ങളെയെല്ലാം മറികടന്നുകൊണ്ടായിരുന്നു ബാഹുബലി 2 കുതിച്ചത്. 2000 കോടിക്കടുത്താണ് ചിത്രത്തിന് കളക്ഷന്‍ ലഭിച്ചിരുന്നത്. തെലുങ്കിനു പുറമേ മറ്റെല്ലാ ഭാഷകളിലും ചിത്രത്തിന് മികച്ച കളക്ഷന്‍ ലഭിച്ചിരുന്നു. വിദേശരാജ്യങ്ങിലും പ്രദര്‍ശിപ്പിച്ച ബാഹുബലി 2വിന് അവിടെയും മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

bahubali 2

കഴിഞ്ഞ വര്‍ഷം അവസാനം ജപ്പാനില്‍ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് അവിടത്തെ സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. ചിത്രം റിലീസ് ചെയ്ത് മൂന്നൂ മാസമായെങ്കിലും നിറഞ്ഞ സദസില്‍ ഇപ്പോഴും ചിത്രം പ്രദര്‍ശനം തുടരുകയാണ്. ജപ്പാന് പുറമേ ബാഹുബലിക്ക് ചൈനയിലും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ബാഹുബലിയുടെ ആദ്യ ഭാഗത്തിന് എണ്ണൂറു കോടിക്കടുത്തായിരുന്നു ചൈനയില്‍ കളക്ഷന്‍ ലഭിച്ചിരുന്നത്.

bahubali 2

ഇപ്പോഴിതാ ബാഹുബലിയുടെ രണ്ടാം ഭാഗവും ചൈനയില്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. ചിത്രം ചൈനയില്‍ പ്രദര്‍ശിപ്പിക്കാനുളള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും റിലീസ് തിയ്യതി എന്നാണെന്നു മാത്രം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.ഇന്ത്യന്‍ സിനിമകള്‍ക്ക് എല്ലായ്‌പ്പോഴും മികച്ച സ്വീകരണം നല്‍കുന്ന ചൈനയില്‍ ബാഹുബലി 2 വും മികച്ച വിജയമാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X