»   » സ്വപ്‌ന റിലീസിന് മമ്മൂട്ടി കനിയണം!!! പ്രതീക്ഷയോടെ ബാഹുബലിയും പ്രേക്ഷകരും!!!

സ്വപ്‌ന റിലീസിന് മമ്മൂട്ടി കനിയണം!!! പ്രതീക്ഷയോടെ ബാഹുബലിയും പ്രേക്ഷകരും!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രമായി ബാഹുബലി വെള്ളിയാഴ്ച തിയറ്ററില്‍ എത്തുകയാണ്. എന്നാല്‍ കേരള റിലീസ് വിതരണക്കാര്‍ക്ക് കനത്ത വെല്ലുവിളി ആയിരിക്കുകയാണ്. മൂന്നോറോളം തിയറ്ററുകളില്‍  റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന് അത്രയും തിയറ്ററുകള്‍ ലഭിക്കില്ല എന്നാണറിയുന്നത്.

Read More: അപ്പനെ കടത്തി വെട്ടുന്ന മകന്‍, ഇവനാണ് മകന്‍!!! കേരളത്തില്‍ മെഗാസ്റ്റാറിനും മേലെ ദുല്‍ഖര്‍!!!

Read More: ചങ്ക്‌സില്‍ ബിക്കിനി ധരിച്ച് ഹണി റോസ്!!! ചങ്ക്‌സിലെ ഹണി റോസിന്റെ ഞെട്ടിക്കുന്ന ലുക്ക്!!!

യുണൈറ്റൈഡ് ഗ്ലോബല്‍ മീഡിയയാണ് എക്കാലത്തേയും ഉയര്‍ന്ന തുകയക്ക് ബാഹുബലിയുടെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇത്രയും തീയറ്ററുകള്‍ ബാഹുബലിക്ക് നല്‍കിയാല്‍ മലയാള ചിത്രങ്ങള്‍ക്ക് ഭീഷണിയാകും എന്നതാണ് കാരണം. 

ബാഹുബലിയുടെ വൈഡ് റിലീസ് ഏറ്റവും അധികം വെല്ലുവിളിയാകുക മമ്മൂട്ടിക്കാണ്. തിയറ്ററില്‍ മികച്ച കളക്ഷന്‍ നേടുന്ന ദ ഗ്രേറ്റ് ഫാദറും പുത്തന്‍പണവും പ്രതിസന്ധിയിലാകും. നൂറ് കോടി ക്ലബ് ലക്ഷ്യമിട്ട് കുതിക്കുന്ന ദ ഗ്രേറ്റ് ഫാദറിനായിരിക്കും കൂടുതല്‍ ക്ഷീണം.

മൂന്നൂറ് തിയറ്ററില്‍ ബാഹുബലി ദ കണ്‍ക്ലൂഷന്‍ റിലീസിനെത്തുമെന്നായിരുന്നു വിവരം. എന്നാല്‍ 150 തിയറ്ററുകളേ ചിത്രത്തിന് ലഭിക്കു എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. കൂടുതല്‍ തിയറ്ററുകള്‍ ലഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണ് ബാഹുബലി ടീം.

തിയറ്ററുടമകളുടെ സംഘടനയുടെ ദിലീപിന് ആയതിനായില്‍ സംഘടനയുടെ തീരുമാനത്തിന്റെ ആനുകൂല്യം മമ്മൂട്ടിക്ക് ആയിരിക്കുമെന്നാണ് നിഗമനം. തിയറ്ററുകളെ എണ്ണം കുറയ്ക്കാനുള്ള സംഘടാന തീരുമാനത്തില്‍ അനുകൂല നിലപാട് നേടിയെടുക്കാന്‍ മമ്മൂട്ടിക്കാകും.

നിലവില്‍ പ്രീതിക്ഷിച്ചതുപോലെ ഒരു വൈഡ് റിലീസ് ബാഹുബലിക്ക് ലഭിക്കണമെങ്കില്‍ മമ്മൂട്ടി കനിയണം. മമ്മൂട്ടിയുടെ തീരുമാനത്തെ ആശ്രയിച്ചാണ് നിലവില്‍ ബാഹുബലിയുടെ റിലീസ് ഇരിക്കുന്നത്. റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള ആദ്യ ദിന കളക്ഷനില്‍ കബാലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ദ ഗ്രേറ്റ് ഫാദര്‍ ആ നേട്ടം സ്വന്തമാക്കിയിട്ട് ദിവസം 25 കഴിഞ്ഞതേയുള്ളു. പ്രതീക്ഷിക്കുന്നതുപോലെ 300ല്‍ അധികം തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്താല്‍ ഗ്രേറ്റ് ഫാദറിന്റെ റെക്കോര്‍ഡ് ബാഹുബലി മറികടക്കും.

നാല് വര്‍ഷത്തെ കഷ്ടപ്പാടിന്റെ ഫലമാണ് ബാഹുബലി. 2015 ജൂലൈ പത്തിനായിരുന്നു ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്. രണ്ടാം ഭാഗം ഈ വരുന്ന വെള്ളിയാഴ്ച തിയറ്ററിലെത്തും. മറ്റൊരു ചിത്രത്തിലും അഭിനയിക്കാതെ നാല് വര്‍ഷമാണ് ചിത്രത്തിലെ നായകനായ പ്രഭാസ് നീക്കിവച്ചത്.

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത് കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. രണ്ട് വര്‍ഷത്തിന് ശേഷവും പ്രേക്ഷകരെ സിനിമയില്‍ നിന്നും ശ്രദ്ധ തിരിപ്പിക്കാതെ നോക്കുവാന്‍ ആദ്യ ഭാഗത്തിന്റെ ക്ലൈമാക്‌സില്‍ വരുത്തിയ ആ ട്വിസ്റ്റിലൂടെ സാധിച്ചു.

English summary
Mammootty may object the wide release of Bahubali. Because his movies The Great Father and Puthanapanam may lost theaters. The latest report says that the new Association for theater owners may not allow wide release for Bahubali.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam