twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാഹുബലി താരത്തെ അറസ്റ്റ് ചെയ്ത് പോലീസ്! ഭാര്യയുടെ ആത്മഹത്യ സ്ത്രീധന പീഡനം കാരണം!

    By Midhun Raj
    |

    ഭാര്യയുടെ ആത്മഹത്യയെ തുടര്‍ന്ന് ബാഹുബലി താരം മധുപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധന പീഢനത്തെ തുടര്‍ന്നാണ് മകള്‍ മരിച്ചതെന്ന ഭാര്യ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് മധുപ്രകാശിന്റെ ഭാര്യ ഭാരതിയെ ഹൈദരാബാദിലെ വീടിനുളളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നത്.

    മധുപ്രകാശ് അഭിനയിക്കുന്നത് ഭാര്യയ്ക്ക് ഇഷ്ടമല്ലായിരുന്നുവെന്നും അതുകൊണ്ടാണ് അവര്‍ തൂങ്ങിമരിച്ചതെന്നുമായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പലപ്പോഴും മധുപ്രകാശ് മകളെ ഉപദ്രവിക്കാറുണ്ടെന്ന് ഭാരതിയുടെ അച്ഛന്‍ പോലീസിനോട് പറഞ്ഞു.

    madhu prakash-bharathi

    ബോക്‌സോഫീസില്‍ വീണ്ടും തരംഗമായി തല അജിത്ത്! നേര്‍കൊണ്ട പാര്‍വൈ പ്രേക്ഷക പ്രതികരണമിങ്ങനെ ബോക്‌സോഫീസില്‍ വീണ്ടും തരംഗമായി തല അജിത്ത്! നേര്‍കൊണ്ട പാര്‍വൈ പ്രേക്ഷക പ്രതികരണമിങ്ങനെ

    സ്ത്രീധനത്തുക കുറഞ്ഞെന്ന് ആരോപിച്ച് മധു മകളെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ഭാരതിയുടെ പിതാവ് പരാതിയില്‍ പറയുന്നുണ്ട്. ചൊവാഴ്ച രാവിലെ സീരിയല്‍ സെറ്റിലേക്ക് പോയ മധുപ്രകാശിനെ ഫോണില്‍ വിളിച്ച് ഭാരതി ഭീഷണിപ്പെടുത്തിയായതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

    തോറ്റിടത്തു നിന്ന് ജയിച്ചു കയറിവരുന്നവനാണ് യഥാര്‍ത്ഥ ഹീറോ! ഫഹദ് ഫാസിലിന് ഇന്ന് 37ാം പിറന്നാള്‍! തോറ്റിടത്തു നിന്ന് ജയിച്ചു കയറിവരുന്നവനാണ് യഥാര്‍ത്ഥ ഹീറോ! ഫഹദ് ഫാസിലിന് ഇന്ന് 37ാം പിറന്നാള്‍!

    തിരിച്ചുവന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. ഭര്‍ത്താവ് തിരിച്ചെത്താത്തിനെ തുടര്‍ന്ന് ഭാരതി ആത്മഹത്യ ചെയ്യുകയായിരുന്നു. തെലുങ്ക് മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. ബാഹുബലിയില്‍ ചെറിയ വേഷമായിരുന്നെങ്കിലും തെലുങ്കില്‍ അറിയപ്പെടുന്ന നടനാണ് മധുപ്രകാശ്

    Read more about: baahubali ബാഹുബലി
    English summary
    Bahubali Actor Madhu Prakash Has Been Arrested By The Police
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X