ദിലീപിനു മുന്നില്‍ കിലികിലി ഭാഷയുമായി കാലകേയന്‍! വൈറലായി വീഡിയോ! കാണൂ

By Prashant V R

ദിലീപ് ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയതു മുതല്‍ ദിലീപ് ആരാധകര്‍ ആവേശത്തിലായിരുന്നു. വില്ലന്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷമാണ് ബി ഉണ്ണികൃഷ്ണന്‍ പുതിയ സിനിമയുമായി എത്തുന്നത്. കോടതി സമക്ഷം ബാലന്‍ വക്കിലിന്റെതായി പുറത്തിറങ്ങിയ ഒരു ലൊക്കേഷന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബാഹുബലി താരം പ്രഭാകറും ദീലിപും ഉള്‍പ്പെട്ട വീഡിയാ ആണ് തരംഗമായിരിക്കുന്നത്.

വൈറല്‍ വീഡിയോ

വൈറല്‍ വീഡിയോ

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് പ്രഭാകര്‍. ചിത്രത്തിലെ കാലകേയന്‍ എന്ന കഥാപാത്രം നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. കാലകേയനൊപ്പം കിലികിലി ഭാഷയും തരംഗമായി മാറിയിരുന്നു. ബാഹുബലിക്ക് ശേഷം മമ്മൂട്ടി നായകനായ പരോള്‍ എന്ന ചിത്രത്തിലും നടന്‍ വേഷമിട്ടിരുന്നു. ദിലീപ് നായകനായി എത്തുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലും ഒരു പ്രധാന കഥാപാത്രമായി നടന്‍ എത്തുന്നുണ്ട്.

ദിലീപിന്റെ മുന്നില്‍ വെച്ച്

ദിലീപിന്റെ മുന്നില്‍ വെച്ച്

ചിത്രത്തിന്റെ ലൊക്കേഷനില്‍ ദീലിപിനു മുന്നില്‍ വെച്ചായിരുന്നു കാലകേയന്റെ ഭാഷ ഒന്നുകൂടി പ്രഭാകര്‍ അവതരിപ്പിച്ചിരുന്നത്. ബാഹുബലിയിലെ കിലികിലി ഭാഷയിലെ ഡയലോഗാണ് നടന്‍ ജനപ്രിയ നായകനു മുന്നില്‍ പറഞ്ഞിരുന്നത്. ബാഹുബലിയുടെ ആദ്യ ഭാഗത്തില്‍ പ്രേക്ഷുകര്‍ക്ക് മറക്കാനാകാത്ത ഒരു കഥാപാത്രമായിരുന്ന കാലകേയനും കിലികിലി ഭാഷയും. പ്രഭാകറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വീഡിയോ കാണൂ

ഷൂട്ടിംഗ് പുരോഗമിക്കുന്നു

ഷൂട്ടിംഗ് പുരോഗമിക്കുന്നു

അതേസമയം ദിലീപ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എറണാകുളമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്. ബി ഉണ്ണികൃഷ്ണന്‍
രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിക്കന്‍ വക്കീലായിട്ടാണ് ദിലീപ് എത്തുന്നത്. പാസഞ്ചര്‍ എന്ന ചിത്രത്തിനു ശേഷം ദിലീപ് വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.

മംമ്ത വീണ്ടും ദിലീപിന്റെ നായിക

മംമ്ത വീണ്ടും ദിലീപിന്റെ നായിക

ഒറ്റ ഷെഡ്യൂളിലാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമ ചിത്രീകരിക്കുന്നത്. മംമ്താ മോഹന്‍ദാസും പ്രിയ ആനന്ദുമാണ് ചിത്രത്തില്‍ ദിലീപിന്റെ നായികമാരായി എത്തുന്നത്. മൈബോസ്,പാസഞ്ചര്‍,ടു കണ്‍ട്രീസ് തുടങ്ങിയ സിനിമകള്‍ക്കു ശേഷം മംമ്ത വീണ്ടും ദിലീപിന്റെ നായികയായി എത്തുന്ന ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X