»   » ബാഹുബലിയുടെ രണ്ടാം ഭാഗം കാണുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ടത് !!!

ബാഹുബലിയുടെ രണ്ടാം ഭാഗം കാണുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ടത് !!!

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ മറ്റൊരു അദ്ധ്യായമായിരുന്നു 'ബാഹുബലി'. ആകാംക്ഷ നല്‍കി കാത്തിരിപ്പിച്ച സിനിമ അതിലെ സര്‍പ്രൈസ് ഇന്ന് പുറത്തറിയിച്ചെങ്കിലും ഇതുവരെ അനുഭവിക്കാത്ത ഒരു നിമിഷമാണ് സിനിമ പ്രേക്ഷകര്‍ക്ക് നല്‍കിയത്. ആദ്യ ഭാഗത്ത് പറയാതെ ബാക്കിവെച്ചിരുന്ന സസ്‌പെന്‍സ് കാണുന്നതിന് മുന്നെ ആദ്യ ഭാഗം ബാഹുബലി എന്താണ് പറയുന്നതെന്ന് അറിഞ്ഞിരിക്കണം.

ഐതിഹാസിക സിനിമയായി സംവിധായകന്‍ രാജമൗലിയാണ് ചിത്രം സംവിധാനം ചെയ്തത്. 2015 ലാണ് സിനിമ റിലീസായത്. തെലുങ്കിലും തമിഴിലുമായിരുന്നു ആദ്യം ചിത്രം തയ്യാറാക്കിയത്. പ്രഭാസാണ് ചിത്രത്തില്‍ നായകനായി എത്തിയത്.

ബാഹുബലി

പ്രഭാസ് നായകനായി എത്തിയ സിനിമ എസ് എസ് രാജമൗലിയാണ് സംവിധാനം ചെയ്തത്. ചിത്രം ഐതിഹാസികമായ പല യുദ്ധങ്ങളും പോരാട്ടങ്ങളും ഉള്‍പ്പെടുത്തി പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. ഒപ്പം ഒരു ആകാംക്ഷ നിറഞ്ഞ കാര്യം ഉള്‍പ്പെടുത്തിയാണ് ഒന്നാം ഭാഗം അവസാനിപ്പിച്ചത്.

രാജമൗലിയുടെ ബ്രന്മാന്‍ഡ ചിത്രം

രാജമൗലിയുടെ സിനിമ ചരിത്രത്തിലെ ബ്രഹ്മാന്‍ഡ ചിത്രമാണ് ബാഹുബലി. വര്‍ഷങ്ങളാണ് ബാഹുബലിയുടെ നിര്‍മാണത്തിനായി തയ്യാറെടുത്തത്. അസാധരമായ പല സംഭവങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത് സംവിധായകന്റെ മിടുക്കാണ്.

സിനിമ പറയുന്ന കഥ

ബാഹുബലി എന്ന രാജാകുമാരന്‍ കാട്ടില്‍ എടുത്തു വളര്‍ത്തപ്പെടുന്ന ശിവദൂവിന്റെ കഥ പറഞ്ഞു കൊണ്ടാണ് സിനിമയുടെ തുടക്കം. മകിഴ്മതിയുടെ റാണിയായിരുന്ന ശിവകാമി പല്ലാളദേവന്റെ സൈനികരാല്‍ ആക്രമിക്കപ്പെടുമ്പോള്‍ ജീവത്യാഗം വരിച്ച് ബാഹുബലിയെ രക്ഷിക്കുന്നു. എന്നാല്‍ കാട്ടില്‍ എടുത്തു വളര്‍ത്തപ്പെട്ട മകനായി ജീവിക്കേണ്ടി വരുന്ന ബാഹുബലി പിന്നീട് സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തുകയാണ്.

ദേവസേനയെ മോചിപ്പിക്കാനെത്തുന്ന ബാഹുബലി

ബാഹുബലിയുടെ അമ്മ ദേവസേനയാണെന്ന് മനസിലാക്കിയതിന് ശേഷം അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മകന്‍. ചിത്രത്തില്‍ തമന്നയും ദേവ സേനയെ രക്ഷിക്കാന്‍ വരികയാണ്.

കട്ടപ്പ ബാഹുബലിയെ കൊന്നു

കട്ടപ്പ ബാഹുബലിയെ എന്തിന് കൊന്നു ? ഈ ഒരു ചോദ്യം ചോദിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ശിവകാമി ദേവിയുടെ സൈനിക തലവനാണ് കട്ടപ്പ. എന്നാല്‍ കട്ടപ്പയാണ് കഥയുടെ അവസാനം ബാഹുബലിയെ കൊല്ലുന്നത്. എന്തിനു കൊന്നു എന്നതായിരുന്നു സിനിമ പറയാതെ വെച്ച ആ സസ്‌പെന്‍സ്. അതിനുള്ള ഉത്തരവുമായിട്ടാണ് ബാഹുബലിയുടെ രണ്ടാം ഭാഗം തയ്യാറാക്കിയത്.

പ്രധാന കഥാപാത്രങ്ങള്‍

പ്രഭാസാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. അമരേന്ദ്ര ബാഹുബലിയായും മഹേന്ദ്ര ബാഹുബലി എന്നിങ്ങനെ അച്ഛന്റെയും മകന്റെയും വേഷങ്ങള്‍ പ്രഭാസ് തന്നെയാാണ് അവതരിപ്പിച്ചത്. ഒപ്പം തമന്ന, അനുഷ്‌ക ഷെട്ടി, രമ്യ കൃഷ്ണന്‍, റാണ് ദഗ്ഗുപതി, സത്യരാജ് എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നു.

തിരക്കഥയും രാജമൗലി തന്നെ

വി വിജയേന്ദ്ര പ്രസാദ്,രാഹുല്‍ കോഡ, മധന്‍ കാര്‍ക്കി എന്നിവരുമായി ചേര്‍ന്ന് സംവിധായകന്‍ രാജമൗലി തന്നൊയാണ് ചിത്രത്തിന്റ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എം കീരവാണിയുടെ സംഗീതവും, പശ്ചാത്തല സംഗീതവും പകര്‍ന്നപ്പോള്‍ കെ കെ സെന്തല്‍കുമാറാണ് ക്യാമറ ചലിപ്പിച്ചത്.

വിവിധ ഭാഷകളില്‍

മലയാളം,ഹിന്ദി,തമിഴ് ഉള്‍പ്പടെയുള്ള ഇന്ത്യയിലെ പല ഭാഷകളിലേക്കും ഒപ്പം വിദേശ ഭാഷകളിലേക്കും മൊഴി മാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷമാണ് റിലീസ് ചെയ്യുന്നത്.

English summary
Be aware of Bahubali before watching second half

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam