ബ്രഹ്മാണ്ഡചിത്രം ബാഹുബലിയുടെ ടിക്കറ്റ് കരിഞ്ചന്തയിലും

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മുതല്‍ മുടക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാഹുബലി. ജൂലൈ 10ന് റീലീസ് ചെയ്യുന്ന ബാഹുഹലിയ്ക്ക് തിയറ്ററികളില്‍ ടിക്കറ്റ് കിട്ടാനില്ല. എന്നാല്‍ തിയറ്ററുകളിലെ ടിക്കറ്റുകളുടെ ലഭ്യത കുറവ് കരിഞ്ചന്തകള്‍ക്ക് ഒരു അനുഗ്രഹമാകുന്നുമുണ്ട്.

തിയറ്ററുകള്‍ വഴിവിട്ട് ടിക്കറ്റുകള്‍ കരിഞ്ചന്തകള്‍ക്ക് വിറ്റതാണ് കരിഞ്ചന്തകള്‍ കൊഴുക്കുന്നതിന് കാരണമാകുന്നത്. എന്നാല്‍ ഈ കരിഞ്ചന്തകള്‍ ഒരു ടിക്കറ്റിന് ചോദിക്കുന്നത് 10,000 രൂപ വരെയാണ്. എന്തായാലും ആരാധകരെ ഇത് കൂടുതല്‍ പ്രകോപിതരാക്കിയിരിക്കുകയാണ്.

baahubali

കരിഞ്ചന്തകള്‍ക്ക് ടിക്കറ്റുകള്‍ തിയറ്ററുകള്‍ വിറ്റതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലും തെലുങ്കാനയിലും ആരാധകര്‍ അക്രമങ്ങള്‍ ഉണ്ടാക്കിയതായും കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കരിഞ്ചന്തകള്‍ക്ക് ടിക്കറ്റ് വിറ്റതിന് ചൈതന്യപുരിയിലെയും സാരൂണ്‍ നഗറിലെയും രണ്ട് തിയറ്ററുടമകളെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ടിക്കറ്റുകള്‍ കരിഞ്ചന്തയ്ക്ക് വില്‍ക്കുന്നു എന്ന ആരോപണം ഉയര്‍ന്നത്.

കഴിഞ്ഞ ദിവസം ബാഹുബലിയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിന് ടിക്കറ്റുകള്‍ ഇല്ലെന്ന കാരണത്താല്‍ ആര്‍ടിസി എക്‌സ് റോഡിലെ ഒരു തിയറ്ററിന് മുമ്പില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X