»   »  ബാഹുബലി ഇന്റര്‍നെറ്റില്‍ ഓടുന്നു

ബാഹുബലി ഇന്റര്‍നെറ്റില്‍ ഓടുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ പ്രധാന രംഗങ്ങള്‍ ഇന്റര്‍നെറ്റിലെത്തി. വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. വാട്‌സ് അപ്, ടെലഗ്രാം പോലുള്ള സോഷ്യല്‍ മീഡിയകളിലൂടെയാണ് ചിത്രത്തിന്റെ ക്ലിപ്പുകള്‍ പ്രചരിക്കുന്നത്.


ചിത്രത്തില്‍ നായകന്‍ പ്രഭാസ് ശിവലിംഗം വഹിച്ചുകൊണ്ട് എത്തുന്ന രംഗമാണ് സോഷ്യല്‍ സൈറ്റുകളിലൂടെ ഷെയര്‍ ചെയ്യുന്നത്. എന്നാല്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളും കാണാം. അതിനാല്‍ വിദേശ രാജ്യങ്ങളിലെ ഏതെങ്കിലും തിയറ്ററുകളില്‍ നിന്ന് മൊബൈലില്‍ പകര്‍ത്തിയെതെന്നാണ് സംശയിക്കുന്നത്.

baahubali

ചില വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ നിന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പിന്‍വലിക്കാന്‍ കഴിഞ്ഞുവെങ്കിലും, കൂടുതല്‍ ക്ലിപ്പുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് തുടര്‍ന്നകൊണ്ടിരിക്കുകയാണ്.

പ്രേമം സിനിമ ചോര്‍ന്നതുമായി ബന്ധപ്പെട്ട് തിയറ്റര്‍ ഉടമകള്‍ തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്ന അവസരത്തിലാണ് ബാഹുബലി റിലീസ് ചെയ്യുന്നത്. എന്നാല്‍ പ്രേക്ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തിയറ്ററുകള്‍ തുറന്ന് സിനിമ പ്രദര്‍ശിപ്പിച്ചത്.

English summary
Barely hours after the release of much-awaited Tollywood movie Bahubali on Friday, few important scenes of the movie surfaced on Internet and instant messaging platforms drawing the ire of movie buffs and the fans of the director and other star cast.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam