»   » ബാഹുബലി; ധീവര ഗാനത്തിന്റെ വിസ്മയിപ്പിക്കുന്ന മെക്കിങ് വീഡിയോ കാണാം

ബാഹുബലി; ധീവര ഗാനത്തിന്റെ വിസ്മയിപ്പിക്കുന്ന മെക്കിങ് വീഡിയോ കാണാം

Posted By: AkhilaKS
Subscribe to Filmibeat Malayalam

റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയ ബാഹുബലി എന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ ഒരു അദ്ഭുതമായിരുന്നു. ഇരുന്നൂറ്റമ്പത് കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ബോക്‌സ് ഓഫീസിലെ സകല റെക്കോര്‍ഡുകളും കടത്തി വെട്ടി മുന്നേറുകയാണ്.

രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷമാണ് പ്രദര്‍ശനത്തിനെത്തുക. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആഗസ്റ്റിലാണ് തുടങ്ങുക. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ കുറച്ച് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുമുണ്ട്.

baahubali


ഇന്ത്യന്‍ സിനിമയിലെ ചരിത്രമായി മാറിയ ബാഹുബലിയെ ആദ്യം പ്രേക്ഷകരിലേക്ക് ആകര്‍ഷിച്ചത് ധീവര എന്ന് തുടങ്ങുന്ന ഗാനമായിരുന്നു. ചിത്രത്തിലെ ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ബാഹുബലി റിലീസ് ആകുന്നതിന് മുമ്പ് തന്നെ ചിത്രത്തിലെ ചില മേക്കിങ് രംഗങ്ങളും പുറത്ത് വിട്ടിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ഗാനം പോലെ തന്നെ വിസ്മയിപ്പിക്കുന്നതാണ് ധീവര എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയും. ധീവര എന്നു തുടങ്ങുന്ന ഗാനം യഥാര്‍ത്ഥത്തില്‍ എങ്ങനെ ചിത്രീകരിച്ചുവെന്ന് കാണുക.

English summary
The Beginning is a 2015 Indian bilingual epic historical fiction film directed by S. S. Rajamouli

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam