»   »  മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചപ്പോള്‍ കാലകേയനും സുന്ദരനായി! കാലകേയന് വന്ന മാറ്റം നോക്കിക്കേ...

മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചപ്പോള്‍ കാലകേയനും സുന്ദരനായി! കാലകേയന് വന്ന മാറ്റം നോക്കിക്കേ...

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ ഇനി വരാനിരിക്കുന്ന സിനിമയാണ് പരോള്‍. മാര്‍ച്ച് 31 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. മമ്മൂട്ടി ആരാധകരും മലയാള സിനിമാ പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമയ്ക്ക് ഒരുപാട് പ്രത്യേകതകളുണ്ട്. സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ബാഹുബലിയിലെ കാലകേയനായി അഭിനയിച്ച പ്രഭാകറും പരോളില്‍ അഭിനയിക്കുന്നുണ്ട്. തെലുങ്ക് നടനായ പ്രഭാകര്‍ സിനിമയിലെ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത ചില ചിത്രങ്ങള്‍ അദ്ദേഹം തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

കാലകേയന്‍

കാലകേയന്‍ എന്ന പേരു കേട്ടാല്‍ ഇന്ത്യയില്‍ അറിയാത്തവരായി ആരുമുണ്ടാവില്ല. രാജമൗലിയുടെ സംവിധാനത്തിലെത്തിയ വിസ്മയ ചിത്രം ബാഹുബലിയിലാണ് കാലകേയന്മാരെ കുറിച്ച് കാണിച്ചിരുന്നത്. കലാകേയ എന്ന ആദിവാസി സമുഹത്തില്‍ നിന്നും കില്‍കി ഭാഷ സംസാരിക്കുന്ന കാലകേയന്മായിരുന്നു ബാഹുബലിയിലെ പ്രധാന ആകര്‍ഷണം.

പ്രഭാകറിന്റെ വേഷം

ബാഹുബലിയിലെ കാലകേയന്മാരൂടെ രാജാവായിരുന്ന ഇന്‍ഘോഷിയെ അവതരിപ്പിച്ചിരുന്നത് തെലുങ്ക് നടന്‍ പ്രഭാകറായിരുന്നു. ബാഹുബലിയ്ക്ക് ശേഷം താരം മലയാളത്തിലും അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ്.

പരോളില്‍

ശരത്ത് സന്ദിത് സംവിധാനം ചെയ്യുന്ന പരോളില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രഭാകറായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രം പ്രഭാകര്‍ തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്..

ആരും വിശ്വസിക്കില്ല...

കറുത്ത നിറവും പേടിപെടുത്തുന്ന രൂപവുമുള്ള കാലകേയനെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ പരോളില്‍ അഭിനയിക്കാനെത്തിയ പ്രഭാകറിനെ കണ്ടാല്‍ ആരും ഇത് കാലകേയന്‍ ആയിരുന്നെന്ന് പറയില്ല. അത്രയധികം രൂപമാറ്റമാണ് സംഭവിച്ചിരിക്കുന്നത്.

മമ്മൂട്ടി ചിത്രം...

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന സിനിമ ഈസ്റ്ററിന് മുന്നോടിയായി മാര്‍ച്ച് 31 ന് തിയറ്ററുകളിലേക്ക് എത്തുന്നത്. സഖാവ് എന്ന അലക്‌സിലൂടെ മമ്മൂട്ടി ഞെട്ടിക്കാനൊരുങ്ങുമ്പോള്‍ പ്രഭാകറിന്റെ വേഷവും ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല..

ഒടുവില്‍ കാളിദാസ് ജയറാം ആ നഗ്നസത്യം വെളിപ്പെടുത്തി! ശരിക്കും പൂമരത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞോ?

സ്വന്തം മക്കള്‍ക്ക് 'എട്ടിന്റെ പണി'യുമായി ബാലു, ഉപ്പും മുളകും പുതിയ എപ്പിസോഡിലെ സര്‍പ്രൈസ് പൊളിഞ്ഞു!

English summary
Bahubali Villain 'Kalakeya's new photo in Mammootty's Parole location!!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam