ബാഹുബലിയെ പിന്നിലാക്കി സായി പല്ലവി!! ഹൈലൈറ്റ് താരത്തിന്റെ ഈ കിടിലൻ ഡാൻസ്
14 കോടിയിലധികം കാഴ്ചക്കാരുമായി ഒന്നാംസ്ഥാനത്ത് ധനുഷിന്റെ ത്രിയിലെ വൈ ദിസ് കൊലവെറിയാണ്.
ലോക സിനിമയിൽ തന്നെ ചലംഗം സൃഷ്ടിച്ച ഒരു ചിത്രമായിരുന്നു എസ് രാജമൗലയുടെ ബാഹുബലി. പല റെക്കേഡുകളും ബാഹുബലി വളരെ കുറച്ചു ദിവസങ്ങൾ കൊണ്ട് ബ്രേക്ക ചെയ്തിരുന്നു. ബാഹുഹലിയിലെ ഗാനങ്ങൾ ഉൾപ്പെടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുൂന്നു. ചിത്രത്തിലെ സാഹാരെ എന്ന് തുടങ്ങുന്ന ഗാനം മികച്ച പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. യൂട്യൂബിൽ 11 കോടി 59 ലക്ഷം കാഴ്ചക്കാരെയാണ് നേടിയത്.

എന്നാൽ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഈ റെക്കോർഡ് സായി പല്ലവിയുടെ ഫിദ മറങ്ങികടന്നിരിക്കുകയാണ്. 11 കോടി 85ൽ പരം കാഴ്ചക്കാരുമായി യൂട്യൂബിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ്. വെച്ചിൻഡേ എന്ന ഗാനമാണ് ബാഹുബലിയെ കടത്തിവെട്ടിരിക്കുന്നത്. 14 കോടിയിലധികം കാഴ്ചക്കാരുമായി ഒന്നാംസ്ഥാനത്ത് ധനുഷിന്റെ ത്രിയിലെ വൈ ദിസ് കൊലവെറിയാണ്.
ഫിദയിലെ ഗാനം ഹിറ്റാക്കിയതിന്റെ പ്രധാന കാരണം സായ്പല്ലവിയുടെ ഡാൻസാണ്. ഗാനത്തിൽ തകർപ്പൻ ഡാൻസ് പ്രകടനമാണ സായ് പല്ലവി കാഴ്ചവെച്ചിരിക്കുന്നത്. ശക്തികാന്ത് കാര്‍ത്തിക് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് മധുപ്രിയയും രാംകിയുമാണ്. തെലുങ്കിൽ സൂപ്പർ ഡ്യൂപ്പ് ഹിറ്റായിരുന്നു ഫിദ. ടിത്രത്തിലെ എല്ലാ ഗാനങ്ങളും പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. മൊഴിമാറ്റി ചിത്രം മലയാളത്തിലും എത്തിയിരുന്നു.


Click it and Unblock the Notifications