ലാലേട്ടനെപ്പോലും പൃഥ്വിരാജ് അനങ്ങാന്‍ വിട്ടുകാണില്ല! ലൂസിഫറിന് പിന്നിലെ തമാശയെക്കുറിച്ച് ബൈജു! കാണൂ!
നടനായും ഗായകനായും നിര്‍മ്മാതാവായുമൊക്കെ എത്തിയ പൃഥ്വിരാജ് ഇനി സംവിധായകനായി എത്തുകയാണ്. തിരക്കഥയിലെ കഥാപാത്രത്തെപ്പോലെയല്ല മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കി ലൂസിഫറുമായാണ് അദ്ദേഹത്തിന്റെ വരവ്. മാര്‍ച്ച് 28നാണ് സ്റ്റീഫന്‍ നെടുമ്പള്ളിയും സംഘവും പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിക്കുന്നത്. റിലീസിന് മുന്നോടിയായി പുറത്തുവിട്ട ട്രെയിലര്‍ ഇതിനകം തന്നെ തരംഗമായി മാറിയിരുന്നു. വര്‍ഷങ്ങളായി സിനിമ ചെയ്ത് പരിചയമുള്ളയാളെപ്പോലെയായിരുന്നു പൃഥ്വിയെന്ന് പലരും പറഞ്ഞിരുന്നു.
എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി പറഞ്ഞും ചെയ്തും കാണിച്ചുകൊടുത്താണ് പൃഥ്വിരാജ് ലൂസിഫര്‍ പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന്റേയും മഞ്ജു വാര്യരുടേയും കഥാപാത്രങ്ങള്‍ മാത്രമാണ് ആദ്യമുണ്ടായിരുന്നതെന്നും ബാക്കിയുള്ളവരെയൊക്കെ പിന്നീട് സൃഷ്ടിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ലൂസിഫറില്‍ അഭിനയിച്ചതിന്റെ വിശേഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ബൈജു. മുരുകനെന്ന് പേരുള്ള രാഷ്ട്രീയക്കാരനായാണ് താന്‍ ഈ സിനിമയില്‍ എത്തുന്നതെന്ന് താരം പറയുന്നു.

സംവിധായകനെന്ന നിലയില്‍ വലിയ ആഞ്ജാശക്തിയായിരുന്നു പൃഥ്വിക്ക്. അദ്ദേഹം എന്താണോ ആഗ്രഹിക്കുന്നത് അത് കൃത്യമായി അഭിനേതാക്കളില്‍ നിന്നും എടുക്കും. കൂടുതലും കുറവുമൊന്നും അദ്ദേഹത്തിന് ആവശ്യമില്ല. ഒരു നടനെന്ന നിലയില്‍ നമ്മളെ അനങ്ങാന്‍ വിടില്ല താരമെന്നും ബൈജു പറയുന്നു. ലാലേട്ടനെ പോലും പൃഥ്വി സ്വതന്ത്രമായി വിട്ടുകാണില്ലെന്നും താരം പറയുന്നു. ചെറുപ്പം മുതലേ തന്നെ പൃഥ്വിയെ അറിയുമായിരുന്നുവെങ്കിലും സംവിധായകനായപ്പോള്‍ വലിയ മാറ്റമാണ് കാണുന്നത്.


Click it and Unblock the Notifications