ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി ഒരു വാക്ക് മിണ്ടിയില്ല? അഞ്ജലിയ്ക്ക് മറുപടിയുമായി ബൈജു കൊട്ടാരക്കര
മീ ടൂ ക്യംപെയിന് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. മലയാള സിനിമയിലെ ഒരു നടി ആക്രമിക്കപ്പെട്ടിട്ട് എന്ത് നടപടി സ്വീകരിച്ചു എന്ന് ചോദിച്ച് സംവിധായിക അഞ്ജലി മേനോന്‍ രംഗത്തെത്തിയിരുന്നു. ബോളിവുഡില്‍ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ സിനിമാ സംഘടനകള്‍ ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പമാണ്.
മലയാള സിനിമയില്‍ സജീവമായിരുന്ന ഒരു നടി 2017 ല്‍ ആക്രമിക്കപ്പെട്ടിട്ട് എന്ത് നടപടിയാണ് കേരളത്തിലെ സംഘടനകള്‍ സ്വീകരിച്ചതെന്നായിരുന്നു അഞ്ജലി ട്വിറ്ററിലൂടെ ചോദിച്ചത്. അഞ്ജലിയുടെ അഭിപ്രായത്തിന് പ്രതികരണവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പിലൂടെയാണ് ബൈജുവിന്റെ പ്രതികരണം.

ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലേക്ക്..
അഞ്ജലി മേനോന് ഒരു മറുപടി. നടി ആക്രമിക്കപെട്ട കേസില്‍ എല്ലാ സംഘടനകളേയും പ്രതികൂട്ടില്‍ നിര്‍ത്തി ട്വീറ്റ് ചെയ്തിരിക്കുന്നു. അഞ്ജലി കേരളത്തിലല്ലേ താമസം. ഇന്ന് വരെ താനുള്‍പ്പടുന്ന സംഘടനകള്‍ മൗനം പാലിച്ചും. നടിക്ക് എതിരെ നിന്നപ്പോഴും എന്തേ അഞ്ജലി മിണ്ടിയില്ല? സംഭവം നടന്നതിന്റ പിറ്റേ ദിവസം തന്നെ മാക്ട ഫെഡറേഷന്‍ പത്ര സമ്മേളനം നടത്തി സിനിമ മേഖലയില്‍ നിന്നുളള നീചമായ ഈ പ്രവണതയെ എതിര്‍ത്തിരുന്നു. അന്ന് മുതല്‍ ഇപ്പോഴും ആക്രമിക്കപെട്ട നടിയോടൊപ്പം നിക്കുന്നു.
അഞ്ജലി എന്താ മിണ്ടാതിരുന്നത്. സിനിമയിലെ വിലക്ക് ഭയന്നോ താരങ്ങളുടെ ഡേറ്റ് കിട്ടില്ല എന്ന് കരുതിയോ ഇപ്പൊ 20വര്‍ഷം മുമ്പ് എന്നെ ഫോണില്‍ ശല്യം ചെയ്തു എന്ന ഹാഷ് ടാഗിനെ പിന്തുണക്കുമ്പോള്‍ കണ്‍മുമ്പില്‍ ആക്രമിക്കപെട്ട തന്റെ സഹപ്രവര്‍ത്തകക്ക് വേണ്ടി ഒരു വാക്ക് പോലും മിണ്ടാതെ ഇപ്പോഴും തുടരുകയാണ് എന്നിട്ട് നാണമില്ലേ. താനുള്‍പ്പടുന്ന സംഘടനയുടെ അംഗമാണല്ലോ പ്രതിസ്ഥാനത്ത് അയാളെ എന്ത് കൊണ്ട് പുറത്തു നിര്‍ത്താന്‍ പറഞ്ഞില്ല. ലാപ് ടോപില്‍ ഹാഷ്ടാഗിന് വേണ്ടി വിരലുകള്‍ പരതുമ്പോള്‍ അടുത്തുളളവള്‍ക്ക് ആ വിരലുകള്‍ കൊണ്ട് ഒരു തലോടല്‍ ആകാം.


Click it and Unblock the Notifications