ഷെയ്ന്‍ നിഗം തിരിച്ചുവരും! ഇല്ലെങ്കില്‍ താന്‍ മൊട്ടയടിക്കും! വെല്ലുവിളിച്ച് ബൈജു കൊട്ടാരക്കര!

ഷെയ്ന്‍ നിഗമിനെ സിനിമയില്‍ നിന്നും വിലക്കുകയാണെന്നുള്ള തീരുമാനത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയത്. വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു ഇവര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഖുര്‍ബാനി, വെയില്‍ തുടങ്ങിയ സിനിമകള്‍ ഉപേക്ഷിക്കുകയാണെന്നും ഏഴുകോടിയോളം രൂപയുടെ നഷ്ടമാണ് തങ്ങള്‍ക്ക് സംഭവിച്ചതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നു. ഈ നഷ്ടം നികത്തുന്നത് വരെ ഷെയ്ന്‍ ചിത്രങ്ങളുമായി സഹകരിക്കില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. ഈ തീരുമാനത്തെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് സംവിധായകനായ ബൈജു കൊട്ടാരക്കര.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബൈജു കൊട്ടാരക്കര തന്റെ നിലപാട് വ്യക്തമാക്കിയത്. നാളുകള്‍ കഴിയുന്നതിനിടയില്‍ ഷെയ്ന്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്നും ഇല്ലെങ്കില്‍ മൊട്ടയടിച്ച് എംജി റോഡിലൂടെ നടക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഇതിനകം തന്നെ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി കഴിഞ്ഞിട്ടുണ്ട്. അനുകൂലവും പ്രതികൂലവുമായി കമന്റുകളാണ് പോസ്റ്റിന് കീഴിലുള്ളത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

ഞാൻ തല മൊട്ടയടിക്കാം

ഞാൻ തല മൊട്ടയടിക്കാം

ഷെയിൻ നിഗമിന് മലയാള സിനിമയിൽ വിലക്ക്. ഇയാളെ വിലക്കാൻ നിർമാതാക്കളുടെ അസോസിയേഷന് എന്താണ് അധികാരം. അവകാശം. കാരണം മലയാള സിനിമയിൽ വിലക്കുകൾ കണ്ടുപിടിച്ചത് ഇവരാണ്. ജഗതി ശ്രീകുമാർ സുകുമാരൻ വിനയൻ ബൈജു കൊട്ടാരക്കര തുടങ്ങി നിരവധിയാളുകളെ വിലക്കാൻ ഇവർ തയ്യാറായിട്ടുണ്ട്.

വിനയനെ വിലക്കി

വിനയനെ വിലക്കി

ഇവരെ നേരിട്ട് വിലക്കിയില്ല എങ്കിൽ മറ്റു സംഘടനകൾ വിൽക്കുന്നതിന് കൂട്ടുനിന്ന ആളുകളാണ്. 2011 ൽ ഒരു നിർമ്മാണ കമ്പനി രജിസ്റ്റർ ചെയ്യാൻ 85000 രൂപയോളം എൻറെ കയ്യിൽ നിന്നും വാങ്ങിയിട്ട് .ഇന്നും മെമ്പർഷിപ്പ് തന്നിട്ടില്ല . അതിൻറെ പണി പുറകെ വരുന്നുണ്ട്. ഞാൻ ആ വിലക്കിനെ അഭിമുഖീകരിക്കുന്നു. കുറേക്കാലം വിനയനെ വിലക്കി എന്നിട്ടിപ്പോ എന്തായി വിനയൻ സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്നു .

താരങ്ങൾ ലഹരി പാർട്ടികൾ നടത്തുന്നു

താരങ്ങൾ ലഹരി പാർട്ടികൾ നടത്തുന്നു

സംഘടനയിൽ മത്സരിക്കുന്നു. രഞ്ജിത്ത് താങ്കൾ സിനിമയിൽ വന്ന കാലം മുതൽ എനിക്ക് താങ്കളെ അറിയാം ഒരു കാര്യം മാത്രം പറയുന്നു. കുറച്ചു കാലങ്ങൾക്കു മുമ്പ് മലയാള സിനിമയിലെ ചില താരങ്ങൾ ലഹരി പാർട്ടികൾ നടത്തുകയും ലഹരി ലൊക്കേഷനുകളിൽ ഉൾപ്പെടെ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് ഞാൻ ചില ചാനൽ ചർച്ചകളിൽ പറഞ്ഞപ്പോൾ നിർമാതാക്കളുടെ അസോസിയേഷനെ പ്രതിനിധീകരിക്കുന്ന ചില ആളുകൾ ഉൾപ്പെടെ നിഷേധിക്കുകയും എന്നെ കരിവാരിത്തേക്കാൻ ആ സമയം ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടിപ്പോൾ എന്തായി കുത്തഴിഞ്ഞില്ലേ സുഹൃത്തുക്കളെ ഇതിനുള്ള മറുപടി എന്താണ് നിങ്ങൾക്ക് പറയാനുള്ളത്.

നാണമില്ലേ ഇതൊക്കെ പറഞ്ഞു നടക്കാൻ

നാണമില്ലേ ഇതൊക്കെ പറഞ്ഞു നടക്കാൻ

ഇപ്പോൾ പറയുന്നു ലോക്കേഷനുകൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു എന്ന് .ചിലരുടെ ഡേറ്റുകൾക്ക് വേണ്ടി എന്ത് തോന്നിവാസവും അനുവദിച്ചുകൊടുക്കുന്ന നിർമാതാക്കളാണ് ഇതിന് കാരണക്കാർ .എന്നിട്ടിപ്പോ നാണമില്ലേ ഇതൊക്കെ പറഞ്ഞു നടക്കാൻ. ഷെയിൻ നിഗമിന് നിങ്ങൾ കൊടുത്ത പിഴയായ്ഏഴുകോടി രൂപ തിരിച്ചു കൊടുക്കാതെ ഇനി സിനിമയിൽ അഭിനയിപ്പിക്കIല്ല എന്നു പറയുന്നു.

Recommended Video

ഷെയ്‌ന് കട്ട സ്‌പ്പോര്‍ട്ടുമായി രാജീവ് രവി | FilmiBeat Malayalam
തുടര്‍ന്നും സിനിമയിലുണ്ടാവും

തുടര്‍ന്നും സിനിമയിലുണ്ടാവും

മിസ്റ്റർ രഞ്ജിത്ത് ഏതാനും നാളുകൾക്കുള്ളിൽ ഇയാൾ തിരിച്ചുവരുമെന്നും ഒന്നും നടക്കില്ല എന്നും ഞാൻ പറയുന്നു തുടർന്ന് അയാൾ സിനിമയിലുണ്ടാവും , അങ്ങനെയെങ്കിൽ ഇപ്പോഴത്തെ നിർമ്മാതാക്കളുടെ അസോസിയേഷനിലെ നേതാക്കൾ തല മുണ്ഡനം ചെയ്യാൻ തയ്യാറുണ്ടോ? തിരിച്ചു വന്നില്ലെങ്കിൽ തലമുണ്ഡനം ചെയ്തു കൊച്ചിയിൽ എംജി റോഡിലൂടെ നടക്കാൻ ഞാൻ തയ്യാറാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X