ആണാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, ആണത്തമുണ്ടാവണം; ജോയ് മാത്യുവിനോട് സംവിധായകന്‍
അമ്മയുടെ യോഗത്തില്‍ പങ്കെടുത്ത താങ്കള്‍, അവിടെ ഒരു വാക്ക് പോലും പറയാതെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് കളിക്കുന്നത് എന്തിനാണ്. അവിടെ സംസാരിക്കാന്‍ താങ്കളുടെ മുട്ട് ഇടിച്ചോ??
നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ നടന്ന അമ്മയുടെ വാര്‍ഷിക യോഗം ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പീഡിപ്പിയ്ക്കപ്പെട്ട നടിയ്‌ക്കെതിരെ അലസമായ നിലപാടും, അതിന്റെ പേരില്‍ വേട്ടയാടപ്പെടുന്ന നടിന് ശക്തമായ പിന്തുണയും അറിയിച്ച സംഘടനാ നടിപടിയെ ആഷിഖ് അബുവിനെയും ജോയ് മാത്യുവിനെയും പോലെയുള്ളവര്‍ വിമര്‍ശിച്ചു.
അഭിനയം തൊഴിലാക്കി മാറ്റിയവരുടെ സംഘടനയാണ് അമ്മ എന്നായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം. അമ്മയുടെ യോഗത്തില്‍ പങ്കെടുത്ത് വന്നതിന് ശേഷം ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു പ്രതികരിച്ചത്.

ജോയ് മാത്യുവിന്റെ ഈ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര. അമ്മയുടെ യോഗത്തില്‍ വായി മൂടിക്കെട്ടിയ ജോയ് മാത്യു ഫേസ്ബുക്കില്‍ പ്രതികരിച്ചതിനെതിരെയാണ് ബൈജുവിന്റെ വിമര്‍ശനം.
'ശ്രീ ജോയ് മാത്യു താങ്കളുടെ പോസ്റ്റ് കണ്ടു. അമ്മയുടെ യോഗത്തില്‍ പങ്കെടുത്ത താങ്കള്‍, അവിടെ ഒരു വാക്ക് പോലും പറയാതെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് കളിക്കുന്നത് എന്തിനാണ്. അവിടെ സംസാരിക്കാന്‍ താങ്കളുടെ മുട്ട് ഇടിച്ചോ. ആണാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ആണത്തം വേണം'' എന്നാണ് ബൈജു കൊട്ടാരക്കര പറഞ്ഞത്.


Click it and Unblock the Notifications











