twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിസ്സ് ഓഫ് ലവ് സിനിമയാക്കുന്നു

    By Aswathi
    |

    ചുംബന സമരവുമായി മുന്നോട്ട് പോകുന്ന യുവതലമുറയിലെ സമരപോരാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നിങ്ങളുടെ പ്രകടനവും സിനിമായക്കുന്നു. അതെ, സദാചാര പൊലീസുകാര്‍ക്കെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് കേരളത്തിനകത്തും പുറത്തും കത്തുന്ന ചുംബന സമരവും സിനിമയാകുന്നു.

    വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരവ് നത്തുന്ന ബൈജു കൊട്ടാരക്കരയാണ് രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെട്ട ചുംബന സമരം സിനിമയാക്കുന്നത്. ബാംഗ്ലൂരിലെ സോഫിയയാണ് കിസ്സ് ഓഫ് ലവ്വിന് തിരക്കഥയെഴുതുന്നത് 'കിസ്സ് ഓഫ് ലവ്' എന്ന് തന്നെയാണ് ചിത്രത്തിന്റെ പേരും. പേര് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ കൊടുത്തുകഴിഞ്ഞത്രെ.

    kiss-of-love

    സാദാചാര പൊലീസിങിനെതിരെയുള്ള പ്രതിഷേധം രാജ്യാന്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട സാഹചര്യത്തില്‍ കിസ്സ് ഓഫ് ലവ്വിലൂടെ യുവാക്കളെ ആകര്‍ഷിക്കുക എന്നത് തന്നെയാണ് സിനിമയുടെ ഉദ്ദ്യേശമെന്ന് ബൈജു പറയുന്നു.

    കമ്പോളം, ബോക്‌സര്‍, ജയിംസ് ബോണ്ട് തുടങ്ങിയ 12 ല്‍ അധികം സിനിമകള്‍ സംവിധാനം ചെയ്ത ബൈജു ബി ബി സിയുടെ ചാനല്‍ ഫോറില്‍ ജോലി ലഭിച്ചതോടെ അമേരിക്കയിലേക്ക് പോകുകയായിരുന്നു. അതേടെ മലയാള സിനിമയില്‍ നിന്നും വിട്ടു നിന്നു.

    2005 ല്‍ 'ബാക്ക് ടു സ്ട്രീറ്റ്' എന്ന ഒരു ഇംഗ്ലീഷ് സിനിമ അമേരിക്കയില്‍ സംവിധാനം ചെയ്തിരുന്നു. അതിന് ശേഷം ഇപ്പോള്‍ വിനയന്റെ 'ലിറ്റില്‍ സൂപ്പര്‍മാന്‍' ത്രിഡിയിലൂടെ തിരിച്ചുവരവ് നടത്തിയ ബൈജു സംവിധാന രംഗത്തും സജീവമാകാന്‍ തീരുമാനിച്ചിരിക്കുകയാണ്.

    സിനിമാ സംഘടനയായ മാക്ടയില്‍ വിഭാഗീയത രൂക്ഷമാകുകയും സംഘടന പിളരുകയും ചെയ്ത ഘട്ടത്തില്‍ വിനയനൊപ്പം ഉറച്ചുനിന്ന് പോരാടിയ ബൈജു കൊട്ടാരക്കര വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം വിനയന്റെ തന്നെ ലിറ്റില്‍ സൂപ്പര്‍മാന്‍ എന്ന അമാനുഷിക സിനിമയിലൂടെ ബൈജു വീണ്ടും തിരികെയെത്തുന്നുവെന്നതും ശ്രദ്ധേയമാണ്.

    English summary
    Baiju Kottarakkara making a film based on the protest Kiss Of Love
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X