സാഹചര്യം അതായിരുന്നു! ലൂസിഫറില്‍ ബൈജുവിന്‍റെ ഈ ഡയലോഗ് ഹിറ്റായതിന് പിന്നിലെ കാരണം അതാണ്!

ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് ബൈജു. വ്യത്യസ്തമായ വേഷങ്ങളുമായി മുന്നേറുകയാണ് താരം. ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷനായിരുന്നുവെങ്കിലും പൂര്‍വ്വാധികം ശക്തിയോടെ താരം സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ലൂസിഫറിലും മേരാനാം ഷാജിയിലും ശക്തമായ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ് ഇപ്പോഴത്തെ തിരിച്ചുവരവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മേരാനാം ഷാജിയില്‍ തിരുവനന്തപുരം ഷാജിയായാണ് അദ്ദേഹം എത്തിയത്. മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ലഭിച്ചത്.

പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങിയ ലൂസിഫറില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ബൈജു അവതരിപ്പിക്കുന്നത്. തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കുന്ന രാഷ്ട്രീയക്കാരനായാണ് അദ്ദേഹം എത്തിയത്. മികച്ച പ്രകടനമായിരുന്നു ബൈജു പുറത്തെടുത്തത്. ചിത്രത്തില്‍ ബൈജു പറയുന്ന ഒരു ഡയലോഗ് ഏറെ പ്രശസ്തമായിരുന്നു. അതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടയിലാണ് ഇരുവരും ഇക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചത്.

Baiju

ഒരു മര്യാദയക്കൊ വേണ്ടേടേ, എന്നായിരുന്നു ബൈജുവിന്റെ ഡയലോഗ്. ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു ഇത്. ആ സാഹചര്യം അത് ഡിമാന്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ആളുകള്‍ കൈയ്യടിക്കാനായി റെഡിയായി നില്‍ക്കുന്ന അവസ്ഥയായിരുന്നു. അങ്ങനെ അത് ഹിറ്റായെന്നും ഇരുവരും പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X