മമ്മൂട്ടി കേക്ക് നല്‍കി! ബൈജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഷൈലോക്കും സംഘവും! ചിത്രം വൈറലാവുന്നു!
സഹതാരങ്ങളുടെ കാര്യത്തില്‍ മമ്മൂട്ടിക്ക് പ്രത്യേക താല്‍പര്യമാണ്. അവരുടെ കാര്യം കൂടി പരിഗണിച്ചാണ് അദ്ദേഹം അഭിനയിക്കുന്നത്. സഹതാരങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് താരം നല്‍കുന്നത്. നവാഗത സംവിധായകരെ പോത്സാഹിപ്പിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹം. സംവിധായകര്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്താറുണ്ട്. സഹപ്രവര്‍ത്തകരുടെ പിറന്നാളാഘോഷത്തിലും അദ്ദേഹം പങ്കെടുക്കാറുണ്ട്. അത്തരത്തിലൊരു ആഘോഷമാണ് കഴിഞ്ഞ ദിവസം ഷൈലോക്ക് സെറ്റില്‍ നടന്നത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിലാണ് മെഗാസ്റ്റാര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ബാലതാരമായി സിനിമയിലേക്കെത്തിയ ബൈജുവിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മമ്മൂട്ടിയായിരുന്നു താരത്തിന് കേക്ക് നല്‍കിയത്. ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. രാജാധിരാജയ്ക്കും മാസ്റ്റര്‍പീസിനും ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്തുടക്കം മുതലേ തന്നെ ഈ സിനിമ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. തമിഴകത്തിന്റെ പ്രിയപ്പെട്ട താരമായ രാജ് കിരണ്‍ ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറുകയാണ്.

മീനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് താനെത്തുന്നതെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. കുടുംബനാഥനായി അദ്ദേഹം എത്തുമ്പോള്‍ ആക്ഷനും കോമഡിയുമെല്ലാം ചിത്രത്തിലുണ്ട്. കഴുത്തറപ്പന്‍ പലിശക്കാരനായതിനാലാണ് ചിത്രത്തിന് ഷൈലോക്ക് എന്ന പേര് നല്‍കിയതെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.


Click it and Unblock the Notifications











