വിജയ് യുടെ അറുപതാമത്തെ ചിത്രത്തിന് പേരിട്ടു!!
വിജയ് യുടെ അറുപതാമത്തെ ചിത്രത്തിന് പേരിട്ടു. ഭൈരവ എന്നാണ് ചിത്രത്തിന് പേര് നിശ്ചയിച്ചിരിക്കുന്നത്. അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കീര്‍ത്തി സുരേഷാണ് ചിത്രത്തിലെ നായിക. ആര്‍കെ സുരേഷ്, അപര്‍ണ വിനോദ്, ജഗപതി ബാബു, വിജയരാഘവന്‍, ഡാനിയേല്‍ ബാലാജി, ഹരീഷ് ഉത്തമന്‍, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ വിജയ് ഡബിള്‍ റോളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തലമൊട്ടയടിച്ച ലുക്കും നെല്ലായി തമിഴ് സംസാരിക്കുന്ന നാടന്‍ കഥാപാത്രവുമാണ് മറ്റൊന്ന്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
അജിത്തിന്റെ വീരം നിര്‍മിച്ച നാഗി റെഡ്ഡിയാണ് ചിത്രം നിര്‍മിക്കുന്നത്. അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിന് ശേഷം വിജയ് യും ഭരതനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭൈരവന്‍. വിജയ് ചിത്രമായ ഗില്ലിയുടെ സംഭാഷണം ഒരുക്കിയത് ഭരതനായിരുന്നു.


Click it and Unblock the Notifications











