For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയങ്ങളാണ് അവരെ പ്രബലരാക്കിയത്! തിരുവനന്തപുരം ലോബിയൊന്നും ഇപ്പോഴില്ല! വെളിപ്പെടുത്തലുമായി ബൈജു!

  |

  ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന താരങ്ങളിലൊരാളാണ് ബൈജു. കോമഡി മാത്രമല്ല സ്വഭാവ നടനായും അദ്ദേഹം തിളങ്ങി നിന്നിരുന്നു. മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരം അടുത്തിടെ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. സിനിമയിലായാലും ജീവിതത്തിലായാലും ഉറച്ച നിലപാടുകളുമായാണ് താന്‍ മുന്നേറുന്നതെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചിരുന്നു. സിനിമയിലെ ഇപ്പോഴത്തെ പല പ്രവണതകളെക്കുറിച്ചുമുള്ള അഭിപ്രായവും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.

  മമ്മൂട്ടിയും പ്രണവ് ചേര്‍ന്ന് തിരികൊളുത്തിയ വെടിക്കെട്ടാണ്! 2018 ല്‍ മലയാളം മുന്നേറിയോ? കാണൂ!

  സിനിമയില്‍ നായകന്‍മാര്‍ കൂടുതല്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. നായികമാര്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന പരാതിയും ആക്ഷേപവും കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. മീ ടൂ പോലെയുള്ള വെളിപ്പെടുത്തലുകളെക്കുറിച്ചും അതില്‍ തന്റെ നിലപാടിനെക്കുറിച്ചുമൊക്കെ ബൈജു വ്യക്തമാക്കിയിരുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. ഒരുകാലത്ത് സിനിമയില്‍ ലോബി, മാഫിയ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശക്തമായിരുന്നു അതേക്കുറിച്ചും ബൈജു പ്രതികരിച്ചിട്ടുണ്ട്.

  താരപുത്രി അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്! മോണിക്കയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറലാവുന്നു

  സിനിമയിലെ തിരുവനന്തപുരം ലോബി

  സിനിമയിലെ തിരുവനന്തപുരം ലോബി

  മലയാള സിനിമ ആരംഭിച്ചപ്പോള്‍ മുതലേ തന്നെ കേള്‍ക്കാന്‍ തുടങ്ങിയതാണ് തിരുവന്തപുരം ലോബിയെക്കുറിച്ച്. അവരുടെ ഇടപെടലിലൂടെ പല താരങ്ങളുടെയും അവസരം ഇല്ലാതായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഒരുകാലത്ത് പ്രചരിച്ചിരുന്നു. തിലകനടക്കമുള്ള താരങ്ങള്‍ ഇത്തരത്തിലുള്ള ലോബിയെക്കുറിച്ച് പരസ്യമായി തുറന്നടിച്ചിരുന്നു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് തിരുവന്തപുരം കേന്ദ്രീകൃതമായുള്ള ചില നടന്‍മാരും നിര്‍മ്മാതാക്കളുമൊക്കെയാണെന്ന് തിലകന്‍ തുറന്നടിച്ചിരുന്നു. അന്ന് വന്‍വിവാദമായ സംഭവമായിരുന്നു ഇത്.

  മനപ്പൂര്‍വ്വമായി ഉണ്ടാക്കിയതല്ല

  മനപ്പൂര്‍വ്വമായി ഉണ്ടാക്കിയതല്ല

  തിരുവനന്തപുരത്തുള്ള എല്ലാവരുമായും അടുത്ത സൗഹൃദത്തിലാണ് താനെന്നും ലോബി എന്ന തരത്തിലുള്ള കൂട്ടായ്മയൊന്നും ഇപ്പോഴില്ലെന്നും ബൈജു പറയുന്നു. ഒരുകാലത്ത് മലയാള സിനിമയുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളും നടന്നിരുന്നത് തലസ്ഥാന നഗരിയില്‍ വെച്ചായിരുന്നു. ചിത്രീകരണവും നടന്നിരുന്നത് തിരുവനന്തപുരത്ത് വെച്ചായിരുന്നു. തൊണ്ണൂറുകള്‍ക്ക് ശേഷമാണ് അത് കൊച്ചിയിലേക്ക് മാറിയത്. തലസ്ഥനാ നഗരിയിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഒരേ സമയത്ത് സിനിമയിലെത്തിയപ്പോളുണ്ടായ സ്വഭാവികമായ ഒരു കൂട്ടായ്മയാണത്. അവരുടെ സിനിമകള്‍ വന്‍വിജയം നേടിയതോടെ അവര്‍ പ്രബലരായി മാറുകയായിരുന്നു. മനപ്പൂര്‍വ്വമായി ആരും ലോബിയൊന്നുമുണ്ടാക്കിയിട്ടില്ലെന്നും ബൈജു പറയുന്നു.

  നായകന്‍മാര്‍ക്ക് കൂടുതല്‍ മാര്‍ക്കറ്റ്

  നായകന്‍മാര്‍ക്ക് കൂടുതല്‍ മാര്‍ക്കറ്റ്

  നായകന്‍മാരുടെ പേരിലാണ് പലപ്പോഴും സിനിമ മാര്‍ക്കറ്റ് ചെയ്യുന്നത്. അണിയറപ്രവര്‍ത്തകര്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട നായകനേയും നായികയേയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സിനിമാ വ്യവസായത്തെ നിയന്ത്രിക്കുന്നത് നായകന്‍മാരാണെന്നും ബൈജു പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട സുപ്രധാനമായ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശവും അവര്‍ക്കുണ്ട്. സിനിമയെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ള ഒരൊറ്റ നായികമാരും ഇവിടെയില്ല. അപ്പോള്‍ പിന്നെ നായകന്‍മാര്‍ തീരുമാനമെടുക്കുന്നതിലെന്താണ് തെറ്റെന്നും താരം ചോദിക്കുന്നു.

  മീടുവിനോട് വിയോജിപ്പ്

  മീടുവിനോട് വിയോജിപ്പ്

  സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന പല മോശം കാര്യങ്ങളും പുറത്തുവന്നത് മീ ടൂ വെളിപ്പെടുത്തലിന് ശേഷമായിരുന്നു. സിനിമയിലെ പല വിഗ്രഹങ്ങളും ഇതോടെ ഉടഞ്ഞുവീഴുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സിനിമയില്‍ കാണുന്നത് പോലെ അത്ര സുഖകരമല്ല പിന്നണിയിലെ കാര്യങ്ങളെന്ന് നായികമാര്‍ വ്യക്തമാക്കുകയായിരുന്നു മീ ടൂവിലൂടെ. മുന്‍നിര താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ചുള്ള വെളിപ്പെടുത്തലില്‍ സിനിമാലോകം ഒന്നടങ്കം ഞെട്ടിയിരുന്നു. മീ ടൂ ക്യാംപയിനോട് തനിക്ക് താല്‍പര്യമില്ലെന്നും ബൈജു വ്യക്തമാക്കിയിട്ടുണ്ട്. ഉഭയസമ്മതപ്രകാരം ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിന് ശേഷം പിന്നീട് അതേക്കുറിച്ച് വിളിച്ച് പറയുന്ന നിലപാടിനോട് യോജിപ്പില്ല. സ്ത്രീകള്‍ക്ക് ആരെ വേണമെങ്കിലും കേസില്‍ പെടുത്താമെന്ന അവസ്ഥയാണ് ഇന്നത്തേത്.

  മഞ്ജു വാര്യര്‍ സഹകരിക്കാത്തതെന്താണ്?

  മഞ്ജു വാര്യര്‍ സഹകരിക്കാത്തതെന്താണ്?

  അഭിനേത്രികള്‍ ചേര്‍ന്ന് രൂപീകരിച്ച വനിത സംഘടനയില്‍ നിന്നും മഞ്ജു വാര്യര്‍ മാറി നില്‍ക്കുന്നതിനെക്കുറിച്ചുള്ള സംശയവും താരം പങ്കുവെച്ചിട്ടുണ്ട്. സംഘടനയുടെ രൂപീകരണത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും മുന്നിലുണ്ടായിരുന്നു ലേഡി സൂപ്പര്‍ സ്റ്റാര്‍. എന്നാല്‍ ഇടക്കാലത്ത് വെച്ച് താരം സംഘടനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അത്ര സജീവമായിരുന്നില്ല. നേരത്തെ സോഷ്യല്‍ മീഡിയയും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് മഞ്ജു ഇതുവരെ പ്രതികരിച്ചിരുന്നില്ല. താരം എന്തുകൊണ്ടാണ് സംഘടനയുമായി സഹകരിക്കാത്തതെന്ന കാര്യത്തെക്കുറിച്ച് ഒന്നുകൂടി പരിശോധിക്കണമെന്നാണ് ബൈജു പറയുന്നത്.

  English summary
  Baiju reveals about Trivandrum Loby in film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X