»   » മലയാളത്തില്‍ ജനപ്രിയ നായകന്റെ അറസ്റ്റിന് പിന്നാലെ ബോളിവുഡിലും, സല്‍മാന്‍ ചിത്രത്തിലെ നടി ജയിലിലേക്ക്

മലയാളത്തില്‍ ജനപ്രിയ നായകന്റെ അറസ്റ്റിന് പിന്നാലെ ബോളിവുഡിലും, സല്‍മാന്‍ ചിത്രത്തിലെ നടി ജയിലിലേക്ക്

By: സാൻവിയ
Subscribe to Filmibeat Malayalam

വുഡ് സൂപ്പര്‍ഹിറ്റ് ചിത്രമായ ബജ്രംഗി ഭായ്ജാനില്‍ അഭിനയിച്ച അല്‍ക കൗശലിന് തടവുശിക്ഷ. ടെലിവിഷന്‍ താരം കൂടിയായ അല്‍ക കൗശലിന് ചെക്ക് കേസിലാണ് രണ്ടു വര്‍ഷം ജയില്‍ശിക്ഷ വിധിച്ചത്. പഞ്ചാബിലെ സന്‍ഗ്രൂര്‍ ലോവര്‍ കോര്‍ട്ടാണ് ശിക്ഷ വിധിച്ചത്.

2015ല്‍ പുറത്തിറങ്ങിയ സല്‍മാന്‍ ഖാന്റെ ബജ്രംഗി ഭായ്ജാനില്‍ നായികയായ കരീന കപൂറിന്റെ അമ്മ വേഷത്തിലാണ് നടി അഭിനയിച്ചത്. 2013ല്‍ പുറത്തിറങ്ങിയ ക്യൂന്‍ എന്ന ചിത്രത്തില്‍ കങ്കണ റോണത്തിന്റെ അമ്മയായും അല്‍ക അഭിനയിച്ചിട്ടുണ്ട്.

jail

ലാന്‍ഗ്രിയന്‍ ഗ്രാമത്തിലെ കര്‍ഷകനായ അവതാര്‍ സിംഗില്‍ നിന്നുമാണ് നടി 50 ലക്ഷം രൂപ കടം വാങ്ങിയത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായപ്പോഴാണ് സിംഗ് നടിയുടെ വീട്ടില്‍ എത്തി എത്രയും പെട്ടെന്ന് തിരിച്ച് തരണമെന്ന് ആവശ്യപ്പെടുന്നത്.

പിറ്റേന്ന് 25 ലക്ഷം രൂപയുടെ രണ്ട് ചെക്കുകള്‍ സിംഗിന് നല്‍കി. ബൗണ്‍സ് ചെക്കായിരുന്നുവെന്ന സിംഗിന്റെ പരാതിയെ തുടര്‍ന്നാണ് അല്‍കയ്‌ക്കെതിരെ നടപടിയെടുത്തതെന്ന് അഡ്വക്കറ്റ് സുക്ക്ബീര്‍ സിങ് പുനിയ പറഞ്ഞു. രണ്ടു വര്‍ഷമാണ് ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.

പൂകൃഷിക്കാരാനാണ് സിംഗ്. സിനിമയുടെ ഷൂട്ടിങിന് വേണ്ടി സ്ഥലത്തെത്തിയപ്പോഴാണ് സിംഗുമായി നടി പരിചയത്തിലാകുന്നത്. പിന്നീട് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ സഹായിക്കുകയായിരുന്നുവെന്ന് സിംഗ് പറയുന്നു.

English summary
Bajrangi Bhaijaan actor Alka Kaushal and her mom sent to jail for two years.
Please Wait while comments are loading...

Malayalam Photos

Go to : More Photos