ബാലയാണ് വോയിസ് ക്ലിപ്പ് അയച്ചത്, മകളെ കുറിച്ച് പറഞ്ഞതും അദ്ദേഹം, അമൃതയ്ക്ക് വിശദീകരണം നല്‍കി ചാനല്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് നടന്‍ ബാലയും ഗായിക അമൃത സുരേഷും. വിവാഹ മോചിതരായ ശേഷം ഇരുവരും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2019ലാണ് ബാലയും അമൃതയും വേര്‍പിരിഞ്ഞത്. ബാലയ്ക്കും അമൃതയ്ക്കും പുറമെ മകള്‍ അവന്തികയും എല്ലാവര്‍ക്കും സുപരിചിതയാണ്. കഴിഞ്ഞ ദിവസം ബാലയും അമൃതയും സംസാരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പാപ്പുവിനെ കാണണമെന്ന് ബാല അമൃതയോട് ആവശ്യപ്പെടുന്ന ഒരു ഓഡിയോ ആണ് പുറത്തിറങ്ങിയിരുന്നത്.

ആര്‍തി വെങ്കിടേഷിന്‌റെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം

ഒരു യൂടൂബ് ചാനല്‍ വഴിയായിരുന്നു ഈ വീഡിയോ പുറത്തിറങ്ങിയത്. ഓഡിയോ ക്ലിപ്പിന് പിന്നാലെ അതിലെ സത്യാവസ്ഥ വെളിപ്പെടുത്തി അമൃത സുരേഷും എത്തിയിരുന്നു. എല്ലാ തെളിവുകളും അമൃത തന്‌റെ വീഡിയോയിലൂടെ പുറത്തുവിടുകയും ചെയ്തു. പിന്നാലെ ഈ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കും എന്നും അമൃത തന്‌റെ വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വോയിസ് പുറത്തുവിട്ട യൂടൂബ് ചാനല്‍.

ഇത് ഞങ്ങളല്ല ആദ്യമേ പബ്ലിഷ് ചെയ്തതെന്ന്

ഇത് ഞങ്ങളല്ല ആദ്യമേ പബ്ലിഷ് ചെയ്തതെന്ന് മാധ്യമം പറയുന്നു. ഇങ്ങനെയൊരു വാര്‍ത്ത യൂടൂബില്‍ കണ്ടതനുസരിച്ച് ഞങ്ങളുടെ പ്രതിനിധികള്‍ നടന്‍ ബാലയുമായി ബന്ധപ്പെടുകയും അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട് സ്ഥിരീകരിക്കുകയും ചെയ്ത ഒന്നാണ് കുട്ടിക്ക് കോവിഡ് ആണ് എന്നുളളത്. ഒപ്പം എന്റെ മകളെ എന്നെ കാണാന്‍ അനുവദിക്കുന്നില്ല എന്നുളളതും.

രാവിലെ മുതല്‍ വൈകീട്ട് വരെ

രാവിലെ മുതല്‍ വൈകീട്ട് വരെ അദ്ദേഹം ബന്ധപ്പെടാന്‍ വേണ്ടി ശ്രമിക്കുന്നുണ്ടായിരുന്നു. എന്‌റെ കുഞ്ഞിനെ എനിക്കൊന്ന് കാണണം. അദ്ദേഹത്തിന്‌റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ അദ്ദേഹം ചെന്നൈയിലാണ്. അദ്ദേഹം തന്നെയാണ് ഇത് ഞങ്ങളോട് പറഞ്ഞത്. അതിനോടനുബന്ധിച്ച് മറ്റൊരു യൂടുബ് മാധ്യമത്തില്‍ നിന്നല്ല ഞങ്ങള്‍ എടുത്തിട്ടുളളത്.

ഞങ്ങള്‍ അദ്ദേഹത്തിനോട് ചോദിച്ചു

ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു. അങ്ങനെയൊരു വോയിസ് ക്ലിപ്പ് താങ്കളുടെ പക്കലുണ്ടെങ്കില്‍ ഇത് വാസ്തവമാണെന്നുളള കാര്യമാണെങ്കില്‍ അതൊന്ന് അയച്ചുതരാന്‍ ആവശ്യപ്പെട്ടതനുസരിച്ച് നടന്‍ ബാലയാണ് ഞങ്ങള്‍ക്ക് ഈ വോയിസ് ക്ലിപ്പ് അയച്ചുതന്നത്. ഈ രണ്ട് ചോദ്യങ്ങളാണ് അമൃത ഞങ്ങളോട് ചോദിച്ചിരിക്കുന്നത്. അതിന് രണ്ടിനും ഉത്തരമാണ് ഞങ്ങള്‍ നല്‍കിയിരിക്കുന്നത്.

Recommended Video

Amrita Suresh comes LIVE against popular online media
തുടര്‍ന്ന് ചാനല്‍ തന്നെ ഇക്കാര്യം അറിയിച്ചതില്‍

തുടര്‍ന്ന് ചാനല്‍ തന്നെ ഇക്കാര്യം അറിയിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് അമൃത പറഞ്ഞു. ബാല തന്നെയാണ് പാപ്പുവിന്‌റെ കോവിഡ് സ്ഥിരീകരിച്ചത് എന്നറിഞ്ഞപ്പോള് അത് വലിയ വിഷമമുണ്ടാക്കി. കാരണം സ്വന്തം അച്ഛന്‍ തന്നെ ഇക്കാര്യം പറയുമ്പോള്‍ ആരായാലും വിശ്വസിച്ചുപോകുമല്ലോ. സത്യം അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് അമൃത ചാനലിന് മറുപടി നല്‍കി.

വീഡിയോ കാണാം

More from Filmibeat

Read more about: bala amrutha suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X