ഈ ഭാര്യ തമിഴത്തിയല്ലേ, പേടിയുണ്ടാവും! എലിസബത്ത് വാരിക്കൊടുത്തത് തട്ടിയെറിഞ്ഞ ബാലയുടെ വീഡിയോ വൈറല്‍

നടന്‍ ബാലയ്‌ക്കെതിരെ ഒത്തിരി ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുണ്ടെങ്കിലും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായിട്ടാണ് മുന്‍ഭാര്യ എലിസബത്ത് ഉദയന്‍ രംഗത്ത് വന്നത്. അമൃത സുരേഷുമായിട്ടുള്ള ബന്ധം പിരിഞ്ഞതിന് ശേഷമാണ് ഡോക്ടറായ എലിസബത്തുമായി ബാലയുടെ വിവാഹം കഴിഞ്ഞെന്ന വിവരം പുറംലോകത്തെ അറിയിക്കുന്നത്. 2022 മുതല്‍ താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെ പുറത്ത് വന്ന് തുടങ്ങി.

അന്ന് കണ്ട ദൃശ്യങ്ങള്‍ക്ക് പിന്നില്‍ ക്രൂരതയുടെ മറ്റൊരു മുഖമുണ്ടായിരുന്നു എന്നാണ് എലിസബത്ത് വെളിപ്പെടുത്തിയത്. പല സ്ത്രീകളെയും ഫ്‌ളാറ്റിലേക്ക് കൊണ്ട് വരികയും ഇത് ചോദ്യം ചെയ്താല്‍ തന്നെ ഉപദ്രവിക്കുമായിരുന്നു എന്നുമൊക്കെ എലിസബത്ത് തുറന്ന് പറഞ്ഞു. ഇതിനിടെ താരദമ്പതിമാരുടെ പഴയൊരു വീഡിയോ കൂടി വൈറലാവുകയാണ്. കഴിഞ്ഞ ഓണത്തിനെടുത്ത വീഡിയോയിലെ ബാലയുടെ പ്രവൃത്തിയും ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും അഭിപ്രായങ്ങളുമായി ആരാധകരും രംഗത്ത് വന്നു.

bala

'ഓണത്തിന് സദ്യ വിളമ്പി കഴിക്കാനായി ഇരിക്കുകയാണ് ബാലയും എലിസബത്തും. ശേഷം എനിക്കാദ്യം താ എന്ന് ബാല ആവശ്യപ്പെട്ടത് പ്രകാരം ഭക്ഷണം കൈ കൊണ്ട് വാരി ബാലയ്ക്ക് കൊടുക്കാന്‍ എലിസബത്ത് ശ്രമിച്ചെങ്കിലും അത് തിന്നാതെ രണ്ട് കൈയ്യിലുമായി തട്ടിയെടുത്ത് എലിസബത്തിന്റെ വായിലേക്ക് തിരുകി കയറ്റുകയാണ് നടന്‍ ചെയ്തത്. ബാലയുടെ ആക്രമണത്തില്‍ പകച്ച് പോയ എലിസബത്ത് അത് കഴിക്കുന്നുണ്ട്. പിന്നാലെ ഇരുന്നിടത്ത് നിന്നും ബാല എഴുന്നേറ്റ് പോയി. നിങ്ങള്‍ കഴിക്കുന്നില്ലേ എന്ന് എലിസബത്ത് ചോദിച്ചെങ്കിലും എനിക്ക് വേണ്ട എന്നായിരുന്നു നടന്റെ മറുപടി.'

വിശേഷ ദിവസം പോലും സന്തോഷത്തോടെ ഭക്ഷണം കഴിക്കാന്‍ എലിസബത്തിന് സാധിച്ചിട്ടില്ലെന്നാണ് വീഡിയോയില്‍ നിന്നും വ്യക്തമാവുന്നത്. അതേ സമയം ഇപ്പോഴത്തെ ഭാര്യയുടെ കൂടെയുള്ള ബാലയുടെ ജീവിതത്തെ കുറിച്ചും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. മാമന്റെ മകളായ കോകിലയെ കഴിഞ്ഞ വര്‍ഷമാണ് ബാല വിവാഹം കഴിക്കുന്നത്. നടന്റെ നാലാം വിവാഹമായിരുന്നു ഇത്. പിന്നാലെ താനൊരു പിതാവാകാന്‍ ഒരുങ്ങുകയാണെന്നും ബാല വെളിപ്പെടുത്തി.

bala

കോകിലയുമായിട്ടുള്ള വിവാഹത്തിന് ശേഷം കൊച്ചി വിട്ട് വൈക്കത്തേക്ക് താമസം മാറിയ ബാല ഇപ്പോള്‍ സന്തുഷ്ടനായി ജീവിക്കുകയാണ്. ബാല-കോകില എന്ന പേരില്‍ യൂട്യൂബ് ചാനല്‍ തുടങ്ങുകയും അതില്‍ കുക്കിംഗ് വീഡിയോ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ശേഷം ഭാര്യയുണ്ടാക്കുന്ന ഭക്ഷണമൊക്കെ ആസ്വദിച്ച് കഴിക്കുകയും ചെയ്യുന്നത് കാണാം. ഭൂരിഭാഗം സമയവും ബാലയ്ക്ക് ഭാര്യ വാരി കൊടുക്കുന്നതും ശ്രദ്ധേയമാണ്. മുന്‍ഭാര്യയെ എത്രത്തോളം മാറ്റി നിര്‍ത്തിയെന്നുള്ളത് ഇതില്‍ നിന്നും വ്യക്തമാണ്.

അതേസമയം ഇപ്പോഴത്തെ ഭാര്യയെ ബാലയ്ക്ക് പേടിയാണെന്നാണ് ആരാധകര്‍ പറയുന്നത്. നാല് ഭാര്യമാരുടെ കൂട്ടത്തില്‍ എലിസബത്തായിരുന്നു ഏറ്റവും പാവം, കാശുണ്ടായത് കൊണ്ട് കാര്യമില്ല. തലയ്ക്ക് അകത്ത് ഓളം വേണം. അത് ബാലയ്ക്കില്ല. കോകിലയെ പോലെ തമിഴത്തി പെണ്ണുങ്ങള്‍ തന്നെയാണ് ഇയാള്‍ക്ക് നല്ലത്. ശരിക്കും ഇയാള്‍ക്ക് മാനസികമായ എന്തെങ്കിലും തകരാറുണ്ടോ എന്ന് പരിശോധിക്കണം, എന്നിങ്ങനെയാണ് ബാലയ്‌ക്കെതിരെ ഉയരുന്ന കമന്റുകള്‍.

എലിസബത്തിൻ്റെ വീഡിയോ കാണാം

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X