For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവനവൻ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും; അമൃത- ഗോപി സുന്ദർ വിഷയത്തിൽ ബാലയുടെ പ്രതികരണം

  |

  കഴിഞ്ഞ ദിവസം നടൻ ബാലയുടെ മുൻ ഭാര്യയും നടിയുമായ അമൃതാ സുരേഷ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ഒരു സെൽഫി പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് ഏറെ ജനശ്രദ്ധയാണ് ലഭിച്ചത്

  'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്..' എന്ന അടിക്കുറിപ്പുമായാണ് താരം ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഇതിന് പിന്നാലെ ഗോപി സുന്ദറും ഇതേ ചിത്രവും അടിക്കുറിപ്പും പങ്കുവക്കുകയായിരുന്നു.

  Also Read: പുതിയ വഴികളിലേക്ക്; സന്തോഷ വാർത്ത പങ്കുവെച്ച് ഗായിക അമൃത സുരേഷും ഗോപി സുന്ദറും

  ഇരുവരും പ്രണയത്തിലാണെന്ന് സൂചന നൽകുന്ന വരികൾ ആയതു കൊണ്ട് നിരവധി കോണുകളിൽ നിന്നും ഇതേപ്പറ്റിയുള്ള സംസാരം ഉയർന്നു. തുടർന്ന് ഈ വിഷയം ഒരു വലിയ ചർച്ചാ വിഷയമാക്കി സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കൽകുകയായിരുന്നു.

  ഈ സംഭവത്തിന് പിന്നാലെ അമൃതയുടെ മുൻ ഭർത്താവും ചലച്ചിത്ര താരവുമായ ബാലയുടെ സമാധാനവും നഷ്ട്ടപെട്ട അവസ്ഥയായിരുന്നു. നിരവധിപേരാണ് വിഷയത്തിൽ നടൻ ബാലയുടെ അഭിപ്രായം ചോദിച്ച് ഇൻസ്റ്റാഗ്രാം പേജിൽ കമന്റുകൾ ഇട്ടത്.

  Also Read: അവർ എന്നെപ്പറ്റി പറയാൻ പാടില്ലാത്ത കാര്യങ്ങളൊക്കെ പറഞ്ഞു; ബാല

  ഒടുവിൽ ഇതിനെല്ലാമുള്ള പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

  'ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവൻ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താൽ നല്ലത് നടക്കും. ചീത്ത ചെയ്താൽ ചീത്തയേ കിട്ടുള്ളൂ. ഇന്ന് രാവിലെ കുറച്ച് പേർ വിളിക്കുന്നു. അതന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്. ഞാൻ നന്നായി ഇപ്പോൾ ജീവിക്കുന്നു. അവർ അങ്ങനെ പോവുകയാണെങ്കിൽ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാൻ പ്രാർഥിക്കാം.' ബാല പറഞ്ഞു.

  അടുത്തിടെ താരം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളെപ്പറ്റി തുറന്ന് സംസാരിക്കുകയുണ്ടായി.

  ചില മാധ്യമങ്ങൾ തങ്ങളുടെ മനസ്സ് വേദനിപ്പിച്ചുവെന്നും വ്യക്തിപരമായി ഒരുപാട് ഉപദ്രവിച്ചെന്നും താരം വ്യക്തമാക്കിയിരുന്നു. അത് എന്തിനാണെന്ന് മനസിലായിട്ടില്ല എന്നും താൻ അവരോട് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും താരം പറയുകയുണ്ടായി.

  Also Read: ലാലേട്ടനെയും ബിഗ്‌ ബോസിനെയും നീ അപമാനിച്ചു; റിയാസിന് കണക്കിന് കൊടുത്ത് റോബിൻ

  "എന്തുകൊണ്ടാണ് ചില മാധ്യമങ്ങൾ ഇങ്ങനെ ചെയ്യുന്നത്. ഞാനും ഭാര്യയും പിരിഞ്ഞുപോയെന്നും ബാല ഒറ്റക്കാണെന്നുമൊക്കെ.. കേൾക്കാൻ നല്ല രസമായിരിക്കും അല്ലെ... ഇതൊന്നും സത്യമല്ല. എന്തുവേണമെങ്കിലും പറയാമോ?" തന്നെപ്പറ്റി ചില മാധ്യമങ്ങൾ കെട്ടുകഥകൾ ഉണ്ടാക്കിയതിനെപ്പറ്റി ബാല പറയുകയായിരുന്നു.

  ഈ കാരണങ്ങൾ കൊണ്ടെല്ലാം തന്നെ തന്റെ ഭാര്യ ഇപ്പോൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ അങ്ങനെ പ്രത്യക്ഷപെടാറില്ലെന്നും അവർ ഒരു ഡോക്ടർ ആണെന്നും തന്നെപോലെ സിനിമ താരം അല്ലെന്നും അതുകൊണ്ട് തന്നെ അവരുടെ മനസ്സ് വേദനിപ്പിക്കാൻ തനിക്ക് ആഗ്രഹമില്ലെന്നും വ്യക്തമാക്കിയിരുന്നു.

  മാധ്യമങ്ങൾ തന്നെയാണ് തന്നെ വളർത്തിയതെന്നും 99 മാധ്യമങ്ങൾ ഒരാളെ വളർത്തുകയാണെങ്കിൽ ഒരൊറ്റ മാധ്യമം മതി ഒരാളെ നശിപ്പിക്കാനെന്നും ബാല അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. താനും തന്റെ ഭാര്യയും ഇപ്പോൾ വളരെ സന്തോഷത്തോടെയാണ് കഴിയുന്നതെന്നും താരം അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

  ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണിമുകുന്ദൻ നിർമ്മിക്കുന്ന 'ഷഫീഖിന്റെ സന്തോഷം' എന്ന ചിത്ത്രമാണ് ബാല ഒടുവിലായി അഭിനയിച്ച ചിത്രം.

  ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു ഹാസ്യ കഥാപാത്രത്തെയാണ് താരം ചെയ്യുന്നതെന്നാണ് സൂചന. ഉണ്ണിമുകുന്ദൻ, ബെയ്ൽ എന്നിവരെ കൂടാതെ മനോജ് കെ. ജയന്‍, ദിവ്യ പിള്ള, ആത്മിയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനൂപ് പന്തളം ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെ തിരക്കഥയും.

  Read more about: bala gopi sunder
  English summary
  Bala ex-husband of amritha suresh responds to amritha gopi sunder selfie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X