എസ്എംഎസിനു പിന്നാലെ റിങ്ടോണ്‍
കഥയിലോ പരിചരണത്തിലോ മലയാള സിനിമ കാര്യമായൊന്നും മുന്നോട്ടുപോയിട്ടില്ലെങ്കിലും പേരുകളിടുന്നതില്‍ ഒരു പുതുമയൊക്കെ വരുത്താനുള്ള ശ്രമമുണ്ട്. സിനിമയില്‍ പുതുമയില്ലെങ്കിലും പേരിലെങ്കിലും പുതുമയുണ്ടെന്ന് ആശ്വസിക്കാമല്ലോ.
തമിഴില്‍ നിന്ന് മലയാളത്തിലെത്തി ഭാഗ്യം പരീക്ഷിക്കുന്ന യുവനടനാണ് ബാല. മമ്മൂട്ടിയോടൊപ്പം അഭിനയിച്ച ബിഗ് ബി ശ്രദ്ധേയമായെങ്കിലും ബാല നായകനായ മലയാള ചിത്രങ്ങളൊന്നും വിജയിച്ചിട്ടില്ല. കാര്യങ്ങളിങ്ങനെയാണെങ്കിലും ബാലക്ക് പുതിയ അവസരങ്ങള്‍ക്ക് പഞ്ഞമില്ല.
ബാല നായകനായ പുതിയ ചിത്രം എസ്എംഎസ് പൂര്‍ത്തിയായി. നവ്യാ നായരാണ് ചിത്രത്തിലെ നായിക. എസ്എംഎസിനു പിന്നാലെ പുതിയ ചിത്രവും ബാലയെ തേടിയെത്തി. ബാല നായകനായ ഒടുവിലത്തെ ചിത്രത്തിന്റെ പേര് എസ്എംഎസ് എന്നാണെന്ന് കേട്ടതു കൊണ്ടാണെന്ന് തോന്നുന്നു ഈ ചിത്രത്തിന് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന പേര് റിങ്ടോണ്‍ എന്നാണ്.
ചിത്രം സംവിധാനം ചെയ്യുന്നത് അജ്മലാണ്. നായിക ധന്യത. ചിത്രത്തിന്റെ പൂജയും റെക്കോഡിംഗും കഴിഞ്ഞു.


Click it and Unblock the Notifications











