അവള്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കും! മകളെക്കുറിച്ച് ചോദിച്ചപ്പോള്‍ വികാരഭരിതനായി ബാല!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പരിചിതനായ താരങ്ങളിലൊരാണ് ബാല. തമിഴകത്ത് നിന്ന് മാത്രമല്ല മലയാളത്തില്‍ നിന്നും മികച്ച അവസരങ്ങളാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാതരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഇതിനകം തന്നെ താരം തെളിയിച്ചിരുന്നു. സിനിമയിലെ മാത്രമല്ല വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. പ്രണയവിവാഹമായിരുന്നുവെങ്കിലും പിന്നീട് വഴിപിരിയുകയായിരുന്നു ഇരുവരും. റിയാലിറ്റി ഷോയില്‍ വെച്ചുള്ള പരിചയമായിരുന്നു പ്രണയമായി മാറിയത്.

ഒരുമിച്ച് പോവാന്‍ ഇനി കഴിയില്ലെന്ന് വ്യക്തമായതിന് പിന്നാലെയായാണ് ഇരുവരും വേര്‍പിരിഞ്ഞത്. അമൃത സുരേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയെങ്കിലും മകളായ അവന്തികയെക്കുറിച്ച് വാചാലനായി ബാല എത്താറുണ്ട്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പോസ്റ്റ് ചെയ്തും താരമെത്താറുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിനിടയില്‍ അദ്ദേഹത്തോട് മകളുമായുള്ള അടുപ്പത്തെക്കുറിച്ച് അവതാരക ചോദിച്ചിരുന്നു. വികാരഭരിതനായാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. ഈ മറുപടി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Bala

മകളുമായി എത്ര ക്ലോസാണ്, എന്നായിരുന്നു അവതാരക ബാലയോട് ചോദിച്ചത്. കുറച്ച് സമയം നിശബ്ദനായി നില്‍ക്കുകയായിരുന്നു താരം. പിന്നീടാണ് ഇതേക്കുറിച്ച് പറഞ്ഞത്. അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും, ഇതില്‍ കൂടുതലെന്ത് പറയാന്‍, അവളെ കൂടെ നിര്‍ത്തണം, ബാലയുടെ ഈ മറുപടി സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്. ഇതുവരെ ആഘോഷിച്ചതില്‍ വെച്ച് ഏറ്റവും മികച്ച ഓണമായിരുന്നു അതെന്നും ബാല പറഞ്ഞിരുന്നു.

More from Filmibeat

Read more about: bala ബാല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X